തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് വിരുദ്ധരെയും ജാതി മത ശക്തികളെയും കൂട്ടുപിടിച്ച് നേടിയ വിജയമാണ് യു.ഡി.എഫിന് നിലമ്പൂരിലുണ്ടായതെന്ന് മന്ത്രി വി.ശിവൻകുട്ടി. കോൺഗ്രസിന്റെ മുഴുവൻ വോട്ടും അവർക്ക് കിട്ടിയോയെന്ന് സംശയമാണ്. വയനാട് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് 65000ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് നിലമ്പൂരിൽ ലഭിച്ചത്. അത്രയൊന്നും ഇത്തവണ കോൺഗ്രസിന് ലഭിച്ചിട്ടില്ല. ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ സ്വരാജിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കനത്ത പരാജയമെന്ന് പറയേണ്ട കാര്യമില്ല. നിലമ്പൂരിലുണ്ടായത് അൻവർ ഇഫക്ട് ആണോയെന്ന ചോദ്യത്തിന് അക്കാര്യം പരിശോധിച്ച് പറയാമെന്നും മന്ത്രി ശിവൻകുട്ടി മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |