കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ സി.എം.ഡി നിയമനം വൈകും. മുൻ സി.എം.ഡി കിഷോർ രുംഗ്ത വിരമിച്ച് ഒരു വർഷവും 4 മാസമായിട്ടും സ്ഥിരം മേധാവി എത്താൻ വൈകുന്നത് ഫാക്ടിന് പ്രതിസന്ധികൾ സൃഷ്ടിക്കും. രാഷ്ട്രീയ കെമിക്കൽസിന്റെ സി.എം.ഡി എസ്.സി. മഡ്ഗരിക്കാണ് ഇപ്പോൾ താത്കാലിക ചുമതല. വല്ലപ്പോഴുമാണ് അദ്ദേഹം വരാറുള്ളത്.
സി.എം.ഡി നിയമനത്തിന് ഇതുവരെ അപേക്ഷ ക്ഷണിച്ചട്ടില്ല. പബ്ളിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡിനാണ് ചുമതല. ഒരു സ്ഥാപനത്തിന്റെ മേധാവിയുടെ കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് തന്നെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ പ്രക്രിയ ആരംഭിക്കേണ്ടതാണ്. അഭിമുഖം കഴിഞ്ഞ് പി.ഇ.എസ്.ബി. ഗവ. ഇൻ വെബ് സൈറ്റിൽ പരസ്യപ്പെടുത്തി, തുടർന്ന് ബന്ധപ്പെട്ട വകുപ്പിന് കൈമാറി, സിബിഐ, വിജിലൻസ് മന്ത്രിമാരുടെ ക്ലിയറൻസ് കഴിഞ്ഞാണ് നിയമനം. ഒരു വർഷമെങ്കിലും സമയമെടുക്കും.
ലാഭമിടിഞ്ഞു
ഫാക്ടിൽ 2 വർഷമെങ്കിലും ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ പദവികളിൽ ഇരുന്നവർക്കും പുറമെ നിന്നുള്ളവർക്ക് 3 വർഷവുമാണ് അപേക്ഷിക്കാൻ അർഹത. നിലവിലുള്ള രണ്ടു ഡയറക്ടർമാർക്ക് പങ്കെടുക്കാം. സി.എം.ഡി. നിയമനം വൈകുന്നത് പ്രതിസന്ധികളെ തരണം ചെയ്ത് ലാഭത്തിലേക്കുയർന്ന ഫാക്ടിനെ തളർച്ചയിലേക്ക് പോകാൻ ഇടയാക്കും. എം. ചന്ദ്രൻ , ഡോ. അരുണ കാമിനേനി എന്നിവരെ കഴിഞ്ഞ മാസം സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചിട്ടുണ്ട്.
2022-23 ൽ 281.59 കോടിലാഭം
2024-25 ൽ 41.23 കോടിയായി കുറഞ്ഞു.
കാപ്രൊലാക്റ്റം ഉത്പാദനം നിലച്ചിട്ട് എട്ടു മാസമായി
ഉഭയകക്ഷികരാർ കാലാവധി കഴിയാറായിട്ടും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുഴുവൻ കൊടുക്കാത്തതിൽ അവരും അസംതൃപ്തരാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |