ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണറ്റ്, നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായഎൻ.എം ബാദുഷയുടെ മകൻ സാഹിർ ബാദുഷ,
എന്നിവരോടൊപ്പം അക്വാ ടോണിയും അഭിനയ അരങ്ങേറ്റം കുറിക്കുന്ന ഹായ് ഗയ്സ് എന്ന ചിത്രം ആഗസ്റ്രിൽ ചിത്രീകരണം ആരംഭിക്കും. ഐ എം എലിയാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടിനി ടോം,ബിജു കുട്ടൻ,സുനിൽ സുഖദ,കലാഭവൻ നിയാസ്,നിർമ്മൽ പാലാഴി,ബെന്നി കലാഭവൻ,ഡയാന ഹമീദ്,സ്മിനു സിജോ തുടങ്ങിയ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തൃക്കുക്കാരൻ ഫിലിംസിന്റെ ബാനറിൽ ജോസഫ് തൃക്കുക്കാരൻ, നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവഹിക്കുന്നു.സുഭാഷ് പോണോളി എഴുതിയ വരികൾക്ക് ആർ എൽ വി പ്രമോദ് ചെറുവത്തൂർ സംഗീതം പകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, കല-ഷിജു കോഴിക്കോട്,മേക്കപ്പ്-സുധീഷ് നാരായണൻ, കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരിശ്രീ ബാബുരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ,പി. ആർ. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |