ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്, ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തമായ സോഷ്യൽ മീഡിയ താരം മഹീന മുന്ന ആയിരുന്നു റാഫിയുടെ ജീവി ത പങ്കാളി.
സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരാണ് റാഫിക്കും മഹീനയ്ക്കും. പ്രണയിച്ച് വിവാഹിതരായ ഇവർ ഇപ്പോൾ വേർപിരിഞ്ഞുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. മഹീന തന്നെയാണ് താനും റാഫിയും വേർപിരിഞ്ഞുവെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
നാളുകളായി കേൾക്കുന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടി പറയാനാണ് ഈ വീഡിയോ ചെയ്യുന്നത്. മോശമായ രീതിയിൽ ചില കമന്റുകളും ലഭിക്കുന്നുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ നിൽക്കുന്ന വ്യക്തിയായതുകൊണ്ട് തന്നെ പലർക്കും എന്നെക്കുറിച്ച് ചില കാര്യങ്ങൾ അറിയാൻ താൽപ്പര്യമുണ്ടാകും. അതിൽ ഞാൻ തെറ്റ് പറയുന്നില്ല. കാരണം എന്റെ ലൈഫ് ഞാൻ സോഷ്യൽ മീഡിയയിലൂടെ കാണിച്ചിട്ടുള്ളതാണ്,"
എല്ലാ കാര്യങ്ങളും തുറന്നുപറയാൻ താൽപ്പര്യമില്ലെന്നും, തന്റെ ജീവിതം ചർച്ചാ വിഷയമാക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും മഹീന വ്യക്തമാക്കി. കുടുംബകാര്യങ്ങൾ യൂട്യൂബിൽ കൊണ്ടുവന്ന് ആളുകൾ ചർച്ച ചെയ്യുന്നത് കണ്ടിട്ടുണ്ട്, അതിനോട് തനിക്ക് താൽപ്പര്യമില്ല.
"ഞങ്ങൾ സെപ്പറേറ്റഡാണ്. എന്തുകൊണ്ട് വേർപിരിഞ്ഞുവെന്ന കാരണം വെളിപ്പെടുത്താൻ താൽപ്പര്യമില്ല," മഹീന പറഞ്ഞു. ദുബായിൽ വന്നശേഷം മഹീന മാറിയെന്നും, റാഫിയെ ഒഴിവാക്കിയെന്നും ഉള്ള പ്രചാരണങ്ങളെയും മഹീന തള്ളി കളഞ്ഞു. "യുഎഇയിൽ വരുന്ന എല്ലാ പെൺകുട്ടികളും മോശക്കാരാണോ? കരിയർ ഉണ്ടാക്കണം, സ്വന്തം കാലിൽ നിൽക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാൻ ഇവിടെ ജോലി ചെയ്യാൻ വന്നത്," അവർ വ്യക്തമാക്കി.
"ഞാൻ റാഫിയെ തേച്ചതാണ് എന്നൊക്കെ കമന്റ് വരാൻ സാധ്യതയുണ്ട്. പെൺകുട്ടികൾ മാത്രമാണോ തേക്കുന്നത്? സാഹചര്യങ്ങൾ കൊണ്ട് ബന്ധം വേണ്ടായെന്ന് വെക്കുന്ന പെൺകുട്ടികൾ വരെയുണ്ട്. അതുകൊണ്ട് തന്നെ പെൺകുട്ടികൾ മാത്രമാണ് തേക്കുന്നത്, ചതിക്കുന്നത് എന്ന് കരുതരുത്. ആൺകുട്ടികൾക്കും ഇതൊക്കെ സംഭവിക്കാം. എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നല്ലവരല്ല,"
മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ബന്ധം അവസാനിപ്പിച്ചതെന്നും, അതിന് മറ്റ് കാരണങ്ങളുമുണ്ടെന്നും മഹീന വെളിപ്പെടുത്തി. 2022 ആയിരുന്നു ഇരുവരുടെയും വിവാഹം. തീപ്പൊരി ബെന്നി, ആനന്ദ് ശ്രീബാല എന്നീ സിനിമകളിൽ റാഫി അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |