കാഞ്ഞങ്ങാട് : ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം സംയുക്തമായി അന്താരാഷ്ട്ര യോഗാവാരാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് എൻ.എച്ച്.എം ഹാളിൽ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുവാൻ യോഗ എന്ന വിഷയത്തിൽ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർ പേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.കെ.രേഷ്മ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള യോഗ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ.സുബ്രഹ്മണ്യ പൈലൂരും സംഘവും വർക്ക് ഷോപ്പിന് നേതൃത്വം നൽകി. ഡി.പി.എം നാം ഡോ.കെ.സി.ഡോ.അജിത് കുമാർ സ്വാഗതവും ജില്ലാ പ്രൊജ്ക്ട് കോർഡിനേറ്റർ ഡോ.തുഷാര നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |