തിരുവനന്തപുരം: മഹാത്മാ ഗാന്ധി - ശ്രീനാരായണ ഗുരുദേവൻ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഗുരുദേവ സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്കാരത്തിന് കേരളകൗമുദി പ്രത്യേക ലേഖകൻ കോവളം സതീഷ്‌കുമാർ അർഹനായി. നാളെ തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ശതാബ്ദി ആഘോഷ ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുരസ്കാരം നൽകുമെന്ന് ഗുരുദേവ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ആർ.എസ്. സമ്പത്ത്, പ്രസിഡന്റ് ആർ.സി.രാജീവ്ദാസ് എന്നിവർ അറിയിച്ചു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |