കൊച്ചി: ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച 'ഇസ്രയേലിനൊപ്പം" ഐക്യദാർഢ്യ സദസ് വൻജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഇന്നലെ രാവിലെ 11.30ന് വഞ്ചി സ്ക്വയറിൽ ആരംഭിച്ച പരിപാടി ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഫാ.റിജോ നിരപ്പുകണ്ടം ഉദ്ഘാടനം ചെയ്തു. തീവ്രവാദശക്തികളെ പിന്തുണയ്‌ക്കുന്ന രാജ്യമാണ് ഇറാനെന്നും ഇന്ത്യയെ പോലെ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഇസ്രയേലിനെ പിന്തുണയ്‌ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദംഹം പറഞ്ഞു. ലോകത്ത് സമാധാനം ആഗ്രഹിക്കുന്നവർ ഇസ്രയേലിനെ പിന്തുണയ്ക്കണം. ഇന്ത്യയും ഇസ്രയേലും തമ്മിൽ സഹകരണം ദൃഢമാക്കണമെന്നും ഫാ.റിജോ പറഞ്ഞു. ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവർത്തകർ മെഴുകുതിരികൾ തെളിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജ്യോതിസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി.ജയപ്രകാശ്, ബി.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ഷീബ, സംസ്ഥാന നേതാക്കളായ എം.പി.സെൻ, ഇ.ഡി.പ്രകാശൻ, ജില്ലാ നേതാക്കളായ സി.പി.സത്യൻ, സി.എൻ. രാധാകൃഷ്ണൻ,ഷൈജു മനയ്ക്കപ്പടി,അജി നാരായണൻ,ഷൈൻ കൊട്ടുങ്കൽ,ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് ശ്രീകുമാർ തട്ടരാത്ത്, എ.വിൻസെന്റ്,ജയപ്രകാശ്,ജ്യോതിഷ്,പ്രകാശൻ,വിജയ് നാരായണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |