ദിവസേന പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്നങ്ങൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏൽക്കുന്നവർ. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തിൽ ചുളിവും ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
സൺസ്ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാം.ഇനി ചർമപ്രശ്നങ്ങൾ ഉണ്ടായവരാണെങ്കിൽ അത് മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്പാക്ക് ആഴ്ചയിൽ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാൽ മുഖത്തെ ബ്ലാക്ക്ഹെഡ്സ് ഉൾപ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
അരിപ്പൊടി - 1 ടീസ്പൂൺ
കസ്തൂരി മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
ഏലാദിഗാന ചൂർണം - ഒന്നര ടീസ്പൂൺ
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയുള്ള പാത്രത്തിലേക്ക് അരിപ്പൊടി, കസ്തൂരി മഞ്ഞൾപ്പൊടി, ഏലാദിഗാന ചൂർണം എന്നിവയെടുക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ഫേസ്പാക്കിന്റെ പരുവത്തിലാക്കുക. വെള്ളത്തിന് പകരം പാൽ, തൈര എന്നിവ ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഫേസ്വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് ഫേസ്പാക്ക് പുരട്ടിക്കൊടുക്കുക. 15 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ മാറ്റാം കാണാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |