പോത്തൻകോട് :ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനുമായ സജികുമാർ പോത്തൻകോട് (49) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചലച്ചിത്ര പ്രവർത്തകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. നിരവധി സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ 'കണ്ണേ മടങ്ങുക" സിനിമയുടെ തിരക്കഥ രചിച്ചത് സജികുമാറാണ്. പോത്തൻകോട് സ്വദേശിയാണെങ്കിലും വർഷങ്ങളായി തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് താമസം. ചന്ദ്രലേഖയാണ് ഭാര്യ മക്കൾ: ആദിത്യൻ, അദ്വൈത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |