കൊച്ചി: പനമ്പിള്ളി നഗർ ഇൻസൈറ്റ് ഡെർമ ക്ലിനിക്കിലെ ക്ലിനിക്കിൽ മുടി നട്ടുപിടിപ്പിക്കലിന് വിധേയനായ ആൾക്ക് അണുബാധയുണ്ടായ സംഭവത്തിൽ ചോദ്യം ചെയ്യലിന് പൊലീസ് രണ്ടുതവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന മുഖ്യപ്രതി ഡോ. ശരത്കുമാർ മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
അണുബാധയുണ്ടായ ചെറായി സ്വദേശി സനിൽ (49) നൽകിയ പരാതിയിലാണ് ഡോക്ടറെയും സഹായികളെയും പ്രതികളാക്കി കേസെടുത്തത്. മുടി നട്ടുപിടിപ്പിച്ച ഭാഗത്ത് കടുത്ത അണുബാധയേറ്റതിനെ തുടർന്ന് തൊലിയിളകി തലയോട്ടി പുറത്തു കാണുന്ന നിലയിലായിരുന്നു.
സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ പൊലീസിന് സനിലിന്റെ ചികിത്സ സംബന്ധിച്ച രേഖകളൊന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |