സൂപ്പർതാരം സുരേഷ് ഗോപിയെക്കുറിച്ച് സോഷ്യൽ മീഡിയയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ പേളി മാണി പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. പേളി മാണി ഷോയുടെ പുതിയ എപ്പിസോഡിൽ അതിഥിയായി എത്തിയത് സുരേഷ് ഗോപിയാണ്.
''വളരുന്ന കാലത്ത് സുരേഷ് ഗോപി"" എന്നത് വെറുമൊരു പേരല്ലായിരുന്നു. അതൊരു വികാരമായിരുന്നു. അദ്ദേഹം പവർഫുള്ളായൊരു ഡയലോഗ് പറയുമ്പോൾ നെഞ്ചിടിപ്പോടെയായിരുന്നു. ഒരു നോട്ടംകൊണ്ട് അദ്ദേഹം തിയേറ്റർ കൈയിലെടുക്കുന്നത് കാണുന്നത് ഒരു ആവേശമായിരുന്നു. എന്റെ ബാല്യത്തിന്റെ ഭാഗമായിരുന്നു അത്. അദ്ദേഹത്തിന്റെ സിനിമകൾ, ശബ്ദം, സാന്നിധ്യം. എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഞാൻ സുരേഷ് ഗോപിയുടെ എതിർവശത്ത് ഇരിക്കുമെന്ന് കരുതിയില്ല. ഒരു ആരാധികയായി മാത്രമല്ല, അദ്ദേഹത്തെ വ്യക്തിപരമായി അറിയാനുള്ള ഭാഗ്യം ലഭിച്ച ഒരാളായി. 2016 മുതൽ സ്ക്രീനിനു പുറത്ത് അദ്ദേഹത്തെ കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും ആത്മാർത്ഥതയുള്ളയാളും ദയയുള്ളവനുമായ ഒരാളാണ് അദ്ദേഹം എന്ന് എനിക്ക് പൂർണ ഹൃദയത്തോടെ പറയാൻ കഴിയും.
കുട്ടികളെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിൽ കാണുന്ന ഒരു മൃദുലതയുണ്ട്. അവർ ചുറ്റുപാടുമുള്ളപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു തിളക്കം. അദ്ദേഹം ചിരിക്കുന്ന രീതി, അദ്ദേഹം കേൾക്കുന്ന രീതി എല്ലാം വളരെ ശുദ്ധമാണ്. ഇത്രയും വർഷങ്ങൾക്കുശേഷവും കുട്ടിക്കാലത്ത് ഞാൻ ആരാധിച്ചിരുന്ന അതേ മനുഷ്യനാണ് അദ്ദേഹം. സൂപ്പർ സ്റ്റാർ മാത്രമല്ല, സുന്ദരനായ മനുഷ്യനും. എന്നിലെ ആരാധിക ഇപ്പോഴും സജീവമാണ്. പഴയതിലും അത്ഭുതത്തോടെയും. പേളിയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |