തിരുവനന്തപുരം: അടിന്തരാവസ്ഥക്കെതിരെ ആർ.എസ്.എസ് നിലപാടെടുത്തില്ലെന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ പരാമർശത്തിന് മറുപടിയുമായി ബി.ജെ.പി നേതാവ് വി. മുരളീധരൻ. ബേബി ചുരുങ്ങിയത് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യയുടെ രാജിക്കത്തെങ്കിലും വായിക്കണമെന്ന് അടിയന്തരാവസ്ഥയുടെ അഞ്ച് പതിറ്റാണ്ട് എന്ന വിഷയത്തിൽ ബി.ജെ.പി സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം പറഞ്ഞു. ജനസംഘം മുഖ്യ പങ്കാളിയായ അടിയന്തരാവസ്ഥ വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മയിൽ സി.പി.എം ചേർന്നതിൽ വിയോജിച്ചാണ് സുന്ദരയ്യ രാജിവച്ചത്. രാജിക്കത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊളിറ്റ് ബ്യൂറോ തീരുമാനം തന്റെ നിലപാടുകൾക്ക് അനുസൃതമല്ലെന്നും അതിനോട് യോജിക്കാനാകില്ലെന്നും രാജിക്കത്തിലുണ്ട്. അടിയന്തരാവസ്ഥയെ എതിർക്കുന്നതായി സി.പി.എം ആദ്യം തോന്നിപ്പിച്ചെങ്കിലും പിന്നീട് പിന്മാറുകയും ഇന്ദിരാഗാന്ധിയുടെ ദാസന്മാരാകുകയും ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |