ശിവഗിരി: ഉത്തർപ്രദേശിൽ ഗുരുധർമ്മ പ്രചരണസഭ പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി പറഞ്ഞു. ഉത്തർപ്രദേശ് ഗൗതം ബുദ്ധനഗർ ജില്ലയിലെ ഗ്രേറ്റർ നോയിഡയിൽ സ്ഥിതി ചെയ്യുന്ന ഉത്തര ശിവഗിരി ശ്രീനാരായണഗുരു ക്ഷേത്രം ഗുരു ധർമ്മ പ്രചരണ സഭാ യൂണിറ്റ് പ്രവർത്തകരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തവേയാണ് സ്വാമി അസംഗാനന്ദ ഗിരി ഇക്കാര്യം അറിയിച്ചത്.
ശ്രീനാരായണ ഗുരുദേവന്റെയും ശ്രീശാരദാദേവിയുടെയും ശ്രീമഹാദേവന്റെയും മനോഹരമായ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്ന ഉത്തര ശിവഗിരിയിൽ പുതിയതായി പണികഴിപ്പിക്കുന്ന യോഗാ ധ്യാന കേന്ദ്രമന്ദിരത്തിന്റെ നിർമ്മാണ പുരോഗതികൾ വിലയിരുത്തി. മാതൃ-യുവജനസഭയുടെ പ്രവർത്തനം യു . പിയിൽ ശക്തമാക്കണമെന്നും യുവതലമുറയ്ക്ക് ഗുരുദർശനം പകർന്നു നൽകണമെന്നും സഭാ പ്രവർത്തകരെ ഓർമ്മിപ്പിച്ചു. യുവജന സഭ പ്രവർത്തകരായ അക്ഷിത്ത് ഷാജി, വിനൂജാ ബിനു എന്നിവർക്ക് സഭാ മെമ്പർഷിപ്പ് ഫോറം കൈമാറി. യുവജന സഭ കേന്ദ്ര സമിതി ചെയർമാൻ രാജേഷ് സഹദേവൻ, വൈസ്. ചെയർമാൻ അമൽരാജ് ഗാന്ധിഭവൻ, ഗ്രേറ്റർ നോയിഡ ഉത്തര ശിവഗിരി യുണിറ്റ് സെക്രട്ടറി ബിജു അച്യുതൻ, മാതൃ സഭാ പ്രസിഡന്റ് പ്രീത ശിവരാമൻ,സെക്രട്ടറി അംബികാ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |