തൃശൂർ: ഗുണ്ടാസംഘാംഗത്തിന്റെ ജന്മദിനാഘോഷത്തിനിടെയുണ്ടായ ചേരി തിരിഞ്ഞുള്ള സംഘട്ടനം നിയന്ത്രിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മക്കൾക്കും ഗുണ്ടാസംഘാംഗങ്ങൾക്കുമെതിരെ മാതാവ് ശാമിയയും മണ്ണുത്തി പൊലീസിൽ പരാതി നൽകി. മക്കളായ അൽത്താഫ്,അൽ അഹദ്,ഗുണ്ടാസംഘാംഗങ്ങളായ കൊലപാതകക്കേസിൽ ഉൾപ്പെട്ടിട്ടുള്ള ബ്രഹ്മജിത്തും മറ്റുള്ളവരും ചേർന്ന് തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി. നിലവിൽ ശാമിയയുടെ പരാതിയിലും പൊലീസിനെ ആക്രമിച്ച സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തതു.
പൊലീസ് വാഹനം തല്ലിത്തകർത്തതിൽ നാല് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ഇരുവരും വീട്ടിൽ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം പുലർച്ചെ മക്കളും സംഘാംഗങ്ങളും ചേർന്ന് നെല്ലങ്കരയിലെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. വാതിൽ തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചതോടെ ഇവർ പൊലീസിൽ വിവരം അറിയിച്ചു. ഉടൻ കൺട്രോൾ റൂമിൽ നിന്നും പിന്നീട് മണ്ണുത്തി സ്റ്റേഷനിൽ നിന്നും മൂന്ന് വാഹനങ്ങളിലായി പൊലീസെത്തിയെങ്കിലും ഇവരെ ഗുണ്ടാസംഘം ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെ അൽ അഹദിൽ,മുഹമ്മദ് അൽത്താഫ്,ഇവിൻ ആന്റണി,ബ്രഹ്മജിത്ത്,ആഷ്മിർ ആന്റണി,ഷാർബൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൈകാലുകൾ ഒടിഞ്ഞ കൊലക്കേസ് പ്രതി ബ്രഹ്മജിത്ത് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |