പഴയങ്ങാടി:കേരള കർഷക സംഘം ചെറുകുന്ന് സൗത്ത് വില്ലേജ് സമ്മേളനം ജില്ലാകമ്മിറ്റി അംഗം എം പ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം കെ.കെ.നാണു മാസ്റ്ററും അനുസ്മരണ പ്രമേയം സി അച്യുതനും അനുശോചന പ്രമേയം പി.എൽ.ബേബിയും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സി എച്ച്.പ്രദീപ് കുമാർ റിപ്പോർട്ടും ജില്ലാ ക്ഷീര വികസന ഓഫീസർ എം.വി.ജയൻ കർഷക ക്ലാസും നയിച്ചു. സംഘാടക സമിതി ചെയർമാർ ഒ.വി.പവിത്രൻ, ജില്ലാ കമ്മിറ്റി അംഗം പി.പി.റീന, എ.സി. എക്സിക്യൂട്ടീവ് അംഗം ടി.കെ.ദിവാകരൻ ,വി.വി.നാരായണൻ മാസ്റ്റർ ,കെ.സരസ്വതി എന്നിവർ സംസാരിച്ചു. എം.വി.രാജൻ( പ്രസിഡന്റ്), കെ കെ നാണു മാസ്റ്റർ, എം.വി.ഗിരിജ (വൈസ് പ്രസിഡന്റുമാർ), സി എച്ച്.പ്രദീപ് കുമാർ(സെക്രട്ടറി ) പി.എൽ.ബേബി, കെ.ഷാജി (ജോയിൻ സെക്രട്ടറി), കെ വി അജേഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |