തലശ്ശേരി: സ്‌പോർട്ടിംഗ് യൂത്ത്സ് ലൈബ്രറി വായനാചലഞ്ച് വിജയികളെ അനുമോദിച്ചു. വായനയുടെ ആകാശങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. ടി.കെ.ഷാജ് , ബിജു പുതുപ്പണം എന്നിവർ സംസാരിച്ചു.ചാലഞ്ചിൽ 21 വിദ്യാർത്ഥികൾ സമ്മാനാർഹരായി.ആഗ്‌നേയ ആർ.ബി. സ്റ്റാർ റീഡറായി തെരഞ്ഞെടുക്കപ്പെട്ടു.ലൈബ്രറിയിലെ ചെസ് സ്‌കൂൾ വിദ്യാർത്ഥികളായ 16 പേർക്കും വായനോപഹാരം നൽകി അനുമോദിച്ചു.എൻ.എസ്.എസ്.തലശ്ശേരി ക്ലസ്റ്റർ കൺവീനർ കെ.പി.ഷമീമ സമ്മാനങ്ങൾ വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.ജി. ബിജു അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി സീതാനാഥ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.മനോജ് കുമാർ നന്ദിയും പറഞ്ഞു. ലൈബ്രേറിയൻ കെ.വി.ജലജ , കെ.എസ്.നമ്പീശൻ, എസ്.അഖയ്, മുരുകൻ പരിപാടികൾ നിയന്ത്രിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |