പുതുക്കോട്: ഗ്രാമപഞ്ചായത്തിലെ സർവ്വജന ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച ശുചിമുറി ബ്ലോക്കുകൾ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ചെലവിലാണ് ശുചിമുറികൾ നിർമ്മിച്ചത്. 228 ചതുരശ്ര അടിയിൽ ആൺകുട്ടികൾക്കും, 127 ചതുരശ്രയടിയിൽ പെൺകുട്ടികൾക്കുമായാണ് ശുചിമുറി നിർമ്മിച്ചിരിക്കുന്നത്.
പരിപാടിയിൽ ജില്ല പഞ്ചായത്ത് അംഗം പി.എം.അലി, പുതുക്കോട് പഞ്ചായത്ത് അംഗം ബി.ബിനീഷ്, പി.ടി.എ പ്രസിഡന്റ് ഷൗക്കത്തലി, പ്രിൻസിപ്പൽ ബിജി, പ്രധാന അദ്ധ്യാപകൻ മധു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |