പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ബാത്ത്റൂം വൃത്തിയാക്കുകയെന്നത്. വൃത്തിയാക്കിയാലും വളരെ പെട്ടെന്ന് തന്നെ എണ്ണയും സോപ്പുമെല്ലാം അടിഞ്ഞുകൂടി അഴുക്ക് പിടിക്കുന്നു. വൃത്തിയില്ലാത്ത ബാത്ത്‌റൂമിൽ രോഗാണുക്കളും ഉണ്ടാകും. അതിനാൽത്തന്നെ ദിവസവും നന്നായി കഴുകുക. ബാത്ത്‌റൂം വൃത്തിയാക്കാൻ പലരും മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നു. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ബാത്ത്‌റൂം വൃത്തിയാക്കാൻ കഴിയും. അത് എങ്ങനെയെന്ന് നോക്കിയാലോ?
വിനാഗിരി
കഠിനമായ കറ കളയാൻ വിനാഗിരി വളരെ നല്ലതാണ്. കറയുള്ള ഭാഗത്ത് അൽപം വിനാഗിരി ഒഴിച്ചിടുക. ശേഷം ഒരു 15മിനിട്ട് കഴിഞ്ഞ് ത് നല്ലപോലെ ഉരച്ച് ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. എത്ര കഠിനമായ കറയും മാറി ബാത്ത്റൂം തിളങ്ങും.
ഉപ്പ്
കുറച്ച് ചൂടുവെള്ളത്തിൽ കൂടുതൽ ഉപ്പ് ചേർത്ത് ബാത്ത്‌റൂമിൽ ഒഴിച്ച് കഴുകാവുന്നതാണ്. കൂടാതെ അഴുക്ക് അടിഞ്ഞുകൂടിയ ഭാഗത്ത് കുറച്ച് ഉപ്പ് വിതറിയശേഷം സ്ക്രബ്ബ് ചെയ്താലും അഴുക്ക് വളരെ വേഗത്തിൽ മാറിക്കിട്ടും.
വിനാഗിരിയും ബേക്കിംഗ് സോഡയും
ബാത്ത്‌റൂമിലെ കറകൾ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡയും വിനാഗിരിയും വളരെ നല്ലതാണ്. ഇതിനായി ആദ്യം അൽപം ബേക്കിംഗ് സോഡയെടുത്ത് അതിലേക്ക് വെള്ളവും വിനാഗിരിയും കലർത്തി ലായിനി തയ്യാറാക്കണം. വൃത്തിയാക്കുന്നതിന് മുൻപ് ഈ ലായനി ബാത്ത്റൂമിലെ ടെെലുകളിലേക്ക് സ്‌പ്രേ ചെയ്തു കൊടുക്കാം. ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞ് തുണിനനച്ച് ടെെലുകൾ തുടച്ച് എടുക്കാം. നല്ല പുതുപുത്തൻ പോലെ ടെെലുകൾ വെട്ടിത്തിളങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |