കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. എത്രയോ പാവം പുരുഷന്മാരെ കള്ളകേസ് കൊടുത്ത് കുടുക്കാൻ നോക്കിയവരാണെന്നും പുരുഷ വേട്ട നടത്തുന്നവർക്ക് എപ്പോഴെങ്കിലും തിരിച്ചടി ഉണ്ടാകുമെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു. ബാലചന്ദ്രമേനോൻ നൽകിയ പരാതിയിൽ കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ ജാമ്യത്തിൽ വിട്ടിരുന്നു.
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നടി മീനു മുനീർ അറസ്റ്റിൽ എത്ര പാവം പുരുഷന്മാരെ കള്ളകേസ് കൊടുത്ത് കുടുക്കാൻ നോക്കി. ഇങ്ങനെ എത്രയോ വ്യാജ പരാതിക്കാർ .. പുരുഷ വേട്ട നടത്തുന്നവർ .. എപ്പോഴെങ്കിലും തിരിച്ചടി ഉണ്ടാകും. ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ.
അതേസമയം, ബാലചന്ദ്രമേനോനെതിരെ മിനു മുനീർ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റപ്പോർട്ട് സമർപ്പിച്ചത്. ഒരു സിനിമ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |