തിരുവനന്തപുരം : സ്വാമി ശാശ്വതികാനന്ദയുടെ സമാധി വാർഷികം ഗുരു നാരായണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന, സമൂഹ പ്രാർത്ഥന തുടങ്ങിയ ചടങ്ങുകളോടെ ആചരിച്ചു .
സ്വാമിയുടെ അവസാന കാലത്തെ വാസസ്ഥാനമായിരുന്ന മുട്ടടയിലെ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രി വി.എസ്.ശിവകുമാർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ഗുരുനാരായണ ഫൗണ്ടേഷൻ ചെയർമാൻ ജി.മോഹൻദാസ്, അഡ്വ ടി.കെ. ശ്രീനാരായണദാസ്, കൃഷ്ണമോഹൻ, ദേവൻമോഹൻ, ശിവഗിരി യുവജനവേദി ജനറൽ സെക്രട്ടറി അരുൺകുമാർ, പ്രതിഭാ അശോകൻ, ജയമോഹൻലാൽ ചെമ്പഴന്തി, അഡ്വ. സെമിൻ രാജ്, രത്നകുമാർ കായംകുളം, കടകംപള്ളി സനൽകുമാർ, കുമാരപുരം മുരളീകൃഷ്ണൻ, വിനോദ് വിശാൽ, ആറ്റിങ്ങൽ വിഷ്ണു, ഗോവിന്ദരാജ് ബെൻ, ഷൈൻ കിളിമാനൂർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |