തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ അദാലത്ത് നടപടികൾക്ക് തുടക്കമായി. സെക്രട്ടേറിയറ്റിലെ 28 വകുപ്പുകളും ഒന്നാംഘട്ട സെക്രട്ടറി മീറ്റിംഗ് നേരത്തെ കഴിഞ്ഞിരുന്നു. പൊതുഭരണ വിഭാഗത്തിന്റെ രണ്ടാംഘട്ട യോഗം ഇന്ന് നടക്കും. കെട്ടിക്കിടക്കുന്നതും തീരുമാനമാവാത്തതുമായ ഫയലുകളുടെ കണക്കെടുപ്പാവും ആദ്യം നടക്കുക. ഓരോ സീറ്രിലെയും ഫയൽ പെൻഡിംഗ് ലിസ്റ്റ് തയ്യാറാക്കാനുള്ള നിർദ്ദേശങ്ങൾ ജൂൺ 28ന് സർക്കാർ പുറത്തിറക്കിയിരുന്നു. സെക്രട്ടേറിയറ്റ്,വകുപ്പ് മേധാവി തലം,പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്ന് തലത്തിലാവും തീർപ്പാക്കൽ. പെൻഡിംഗ് ഫയൽ ഉൾപ്പെടുന്ന കാറ്റഗറി രേഖപ്പെടുത്താൻ ആറു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വകുപ്പ് അടിസ്ഥാനത്തിൽ ഫയലുകളുടെ കണക്കെടുപ്പ് അന്തിമമായാൽ തുടർ നടപടികളിലേക്ക് കടക്കും. ജൂലായ് ഒന്നുമുതൽ ആഗസ്റ്റ് 31 വരെ സർക്കാർ ഫയൽ അദാലത്ത് നടത്താൻ തീരുമാനിച്ചത്. അദാലത്തിന്റെ നേരിട്ടുള്ള മേൽനോട്ടം സെക്രട്ടറിമാർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |