പാലക്കാട്: ദേശീയപതാക കാവിയാക്കണമെന്ന പരാമർശത്തിലെടുത്ത കേസിൽ ബി.ജെ.പി നേതാവ് എൻ.ശിവരാജന് പൊലീസ് നോട്ടീസ്. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് നോട്ടീസ് നൽകിയത്. വിവിധ സംഘടനകളുടെ പരാതിയിൽ ബി.എൻ.എസ് 192 വകുപ്പ് പ്രകാരം ശിവരാജനെതിരെ കേസ് എടുത്തിരുന്നു. നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ജൂലായ് 7 ന് ഹാജരാകുമെന്ന് ശിവരാജൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |