തിരുവനന്തപുരം : ഡോ.ഹാരിസ് ഉന്നയിച്ച പരാതികൾ ആരോഗ്യമേഖലയെക്കുറിച്ചുള്ള പൊതുവായ പ്രശ്നമായി കാണേണ്ടന്ന് മന്ത്രി വീണ ജോർജ്. പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ ഗൗരവകരമായിതന്നെ എടുക്കുന്നുവെന്നും അദ്ദേഹത്തെ ചേർത്ത് നിർത്തുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ആരോഗ്യമേഖലയിൽ ഇത്രയധികം പണം ഒരു സർക്കാർ ചെലവഴിച്ച ചരിത്രമുണ്ടോയെന്നും മന്ത്രി ചോദിച്ചു.
പിഴവുണ്ടെങ്കിൽ പരിഹരിക്കും. ശസ്ത്രക്രിയക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള നമ്പരുകൾ വാർഡുകളിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡോ. ഹാരിസ് ഏഴുമാസം മുമ്പ് മേലധികാരികളെയും മന്ത്രിയുടെ ഓഫീസിനേയും അറിയിച്ചിരുന്നു. മന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. അവ നടപ്പായോ ഇല്ലയോ എന്നതും പുതിയ അന്വേഷണ റിപ്പോർട്ട് വരുമ്പോഴേ അറിയാനാകൂ.
ഒമ്പത് വർഷംകൊണ്ട് ആരോഗ്യമേഖലയിൽ സൃഷ്ടിച്ച തസ്തികകൾ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഗൈനക്കോളജി വിഭാഗത്തിലും ഓർത്തോ വിഭാഗത്തിലും കേസ് നിലനിൽക്കുന്നതുകൊണ്ടാണ് ഒഴിവുകൾ നികത്താൻ സാധിക്കാത്തത്. കോടതിയിൽ ഡോക്ടർമാർ തന്നെ കൊടുത്ത കേസിന്റെ ഫലമായാണ് ഈ പ്രശ്നം നിലനിൽക്കുന്നത്.
കൂടുതൽ പണം
ചെലവഴിച്ച സർക്കാർ
ബജറ്റ് വിഹിതത്തിൽ അനുവദിച്ചിട്ടുള്ളതിനേക്കാളും തുക മരുന്ന് വാങ്ങുന്നതിനായി നൽകി
ആശുപത്രികെട്ടിടങ്ങളുടെ പുനർനിർമാണങ്ങൾക്കായും ഉപകരണങ്ങൾക്കായും കിഫ്ബി വഴി 40 കോടി
2015-16ൽ 131 കോടി രൂപയാണ് ഇൻഷ്വറൻസിന് ചെലവഴിച്ചത്. ഇപ്പോൾ 1498 കോടിയാണ്
മെഡിക്കൽ സർവീസ് കോർപ്പറേഷനിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 1000 കോടിക്ക് മരുന്നു വാങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |