കോട്ടയം: പന്ത്രണ്ടാം ശമ്പളപരിഷ്കരണം ആട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ എം ജി സർവകലാശാലയിൽ ജീവനക്കാർ പ്രതിഷേധപ്രകടനവും പ്രതിഷേധ ജ്വാല തെളിയിക്കലും നടത്തി.
ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളിലും പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരുന്നു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ മഹേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ജീവനക്കാർക്ക് അർഹമായ ഡി എ കുടിശ്ശിക നേടിയെടുക്കാൻ ഫെഡറേഷൻ നിയമ പോരാട്ടത്തിന് തയ്യാറാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് മേബിൾ എൻ എസ് അധ്യക്ഷയായിരുന്നു. എൻ നവീൻ, എസ്. പ്രമോദ്, കെ വി അരവിന്ദ്, കെ.ബി പ്രദീപ്, ഗായത്രി വി ആർ , ഐസക് ജെ, , ഫാത്തിമ എ വഹാബ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |