വീട് വയ്ക്കുന്നത് മുതൽ വീട്ടിലെ ഓരോ സാധനങ്ങളുടെ സ്ഥാനം വരെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലതെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. അത്തരത്തിൽ വാസ്തുവിൽ താക്കോലിന് വളരെ പ്രധാന്യമുണ്ട്. എല്ലാവിട്ടിലും താക്കോൽ കൂട്ടങ്ങൾ കാണാറുണ്ട്. താക്കോലുകൾ സൂക്ഷിക്കുമ്പോൾ വാസ്തു നോക്കിയില്ലെങ്കിൽ അത് വീടിന് ദോഷം ചെയ്യുമെന്നാണ് വിശ്വാസം. വീടിന്റെ എല്ലാ സ്ഥലത്തും ഇവ സൂക്ഷിക്കാൻ പാടില്ല.
കാരണം വീട്ടിൽ സൂക്ഷിക്കുന്ന താക്കോലിൽ പോസിറ്റീവ് - നെഗറ്റീവ് എനർജി ഉണ്ടെന്നാണ് വിശ്വാസം. മുഴുവൻ കുടുംബത്തിന്റെയും പുരോഗതിയും ആരോഗ്യവുമായി ബന്ധിപ്പിക്കുന്ന ഇടമാണ് അടുക്കള. അതിനാൽ താക്കോൽ ഒരിക്കലും അടുക്കളയിൽ സൂക്ഷിക്കരുതെന്നാണ് വാസ്തുവിൽ പറയുന്നത്. അതുപോലെ തന്നെ പൂജാമുറിയിലും താക്കോൽ സൂക്ഷിക്കാൻ പാടില്ല. തുരുമ്പെടുത്ത താക്കോലുകൾ ഒരിക്കലും പൂജാമുറിയിൽ വയ്ക്കരുത്.
ഇത് നെഗറ്റീവ് എനർജി വീട്ടിൽ നൽകുമെന്നാണ് വാസ്തുവിൽ പറയുന്നത്. ഡ്രോയിംഗ് റൂമിലും താക്കോൽ വയ്ക്കാൻ പാടില്ല. കാരണം പുറത്തുനിന്ന് വരുന്നവർ താക്കോൽ കാണുന്നു. അത് നല്ലതല്ലെന്നാണ് വിശ്വാസം. ഉപയോഗശൂന്യമായ താക്കോൽ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. അങ്ങനെയുണ്ടെങ്കിൽ അവ ഉടൻ തന്നെ മാറ്റുക. പൊതുവെ വീട്ടിൽ താക്കോൽ സൂക്ഷിക്കാനുള്ള ഏറ്റവും നല്ല ദിശ ലോബിയിലെ പടിഞ്ഞാറാണ്. മരം സ്റ്റാൻഡ് മുറിയിലെ വടക്ക് അല്ലെങ്കിൽ കിഴക്ക് മൂലയിൽ വച്ച ശേഷം അതിൽ താക്കോൽ സൂക്ഷിക്കുന്നതാണ് നല്ലതെന്നാണ് വാസ്തുവിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |