പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് നര. പോഷകാഹാരക്കുറവ്, പാരമ്പര്യം, ജീവിതശൈലി എന്നിവയെല്ലാം അകാല നരയ്‌ക്ക് കാരണമാണ്. നര മാറ്റി മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കെല്ലാം എളുപ്പത്തിൽ പരിഹാരം കാണാം. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ മാത്രം മതി. പണ്ടുകാലത്ത് പലരും ഉപയോഗിച്ചിരുന്ന പ്രകൃതിദത്ത മാർഗമാണിത്. ഈ നാച്വറൽ ഹെയർഡൈ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കേണ്ട വിധവും നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെള്ളം - മുക്കാൽ ഗ്ലാസ്
ചായപ്പൊടി - 3 ടീസ്പൂൺ
കാപ്പിപ്പൊടി - 3 ടീസ്പൂൺ
കയ്യോന്നിപ്പൊടി - 1 ടീസ്പൂൺ
നെല്ലിക്കപ്പൊടി - 1 ടീസ്പൂൺ
മൈലാഞ്ചിപ്പൊടി - 1 ടീസ്പൂൺ
നീലയമരിപ്പൊടി - 1 ടീസ്പൂൺ
മുട്ട - 1
പച്ച നെല്ലിക്ക - 1 (അരച്ചെടുത്തത്)
ആവണക്കെണ്ണ - 4 തുള്ളി
തയാറാക്കുന്ന വിധം
വെള്ളത്തിലേയ്ക്ക് ചായപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കി പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് കയ്യോന്നിപ്പൊടി, നെല്ലിക്കപ്പൊടി, മൈലാഞ്ചിപ്പൊടി, നീലയമരിപ്പൊടി എന്നിവ എടുത്ത് അതിലേയ്ക്ക് നേരത്തേ തയാറാക്കി വച്ച തേയില കൂട്ട് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ ചീനച്ചട്ടി വെയിലത്ത് വയ്ക്കുക. നന്നായി ഉണങ്ങുമ്പോൾ ഇതിനെ കൈകൊണ്ട് പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് മുട്ടയും നെല്ലിക്കയും ആവണക്കെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്‌ത് ഡൈ രൂപത്തിലാക്കുക.
ഉപയോഗിക്കേണ്ട വിധം
നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. 15 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ വച്ചശേഷം കഴുകി കളയാം. മൈൽഡ് ഷാംപൂ അല്ലെങ്കിൽ താളി ഇതിനായി ഉപയോഗിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |