കൊച്ചി: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി. തങ്ങളെ പ്രതികളാക്കി സി.ബി.ഐ നൽകിയ കുറ്റപത്രങ്ങൾ റദ്ദാക്കി പുനരന്വേഷണം നടത്തണമെന്ന മാതാപിതാക്കളുടെ ഹർജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്. വിഷയം വീണ്ടും 9ന് പരിഗണിക്കും. നേരത്തെ ഇരുവരുടെയും അറസ്റ്റ് തടയുകയും കൊച്ചി സി.ബി.ഐ പ്രത്യേക കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് താത്കാലികമായി ഒഴിവാക്കുകയും ചെയ്തിരുന്നു.
അതേസമയം, ഹർജിക്കാർക്കെതിരെ സി.ബി.ഐ മൂന്ന് കുറ്റപത്രം കൂടി സമർപ്പിച്ചു. ഇതോടെ വിവിധ കുറ്റങ്ങൾ ചുമത്തി 9 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ മാതാവ് രണ്ടാംപ്രതിയും പിതാവ് മൂന്നാംപ്രതിയാക്കിയുമാണ് കേസ്. മക്കളെ പീഡിപ്പിക്കാൻ ഒന്നാംപ്രതി 'വലിയ മധു"വിന് കൂട്ടുനിന്നെന്നാണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ തെളിവുകൾ വേണ്ടവിധം പരിശോധിക്കാതെ തങ്ങളെ പ്രതിയാക്കിയെന്നാണ് ഹർജിക്കാരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |