മിക്ക വീടുകളിലും ഇപ്പോഴും എലികളെ കൊണ്ടുള്ള ശല്യം വലിയ ഒരു പ്രശ്‌നം തന്നെയാണ്. എലികള്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. വീട്ടിലെ വസ്ത്രങ്ങളും പ്രധാനപ്പെട്ട കടലാസുകളും വരെ നശിപ്പിക്കുന്ന സ്വഭാവക്കാരാണ് എലികള്‍. എലികളെ തുരത്താന്‍ കാലാകാലങ്ങളായി പല മാര്‍ഗങ്ങളും പ്രയോഗിക്കാറുണ്ടെങ്കിലും ഇന്നും അവയുടെ ശല്യം പൂര്‍ണമായി മാറിയെന്ന് പറയാന്‍ കഴിയില്ല.
എലിക്കെണി തയ്യാറാക്കുക, എലിവിഷം വയ്ക്കുക, പൂച്ചകളെ വളര്‍ത്തുക തുടങ്ങിയവയാണ് എലികളെ തുരത്താന്‍ കാലാകാലങ്ങളായി പ്രയോഗിച്ച് വരുന്ന സ്ഥിരം മാര്‍ഗങ്ങള്‍. എലികള്‍ കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും കുറവല്ല. എന്നാല്‍ എലികളെ സ്ഥിരമായി തുരത്താന്‍ ഒരു മാര്‍ഗമുള്ളത് അധികം ആര്‍ക്കും അറിയില്ല. വീട്ടിലെ അടുക്കളയില്‍ തന്നെയുള്ള ഒരു സാധനം മാത്രമാണ് ഇതിനായി ആവശ്യമുള്ളത്.
അടുക്കളയില്‍ സ്ഥിരമായി ഉണ്ടാകാറുള്ള ഉപ്പാണ് ഇതിന് ആവശ്യമുള്ളത്. ഇതിനായി ഒരു പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിച്ച ശേഷം അതിലേക്ക് അല്‍പ്പം വെളുത്തുള്ളിയും ഒരു സ്പൂണ്‍ ഉപ്പും ചേര്‍ക്കാം. ലഭ്യമാണെങ്കില്‍ അല്‍പ്പം ഗ്രാമ്പൂ കൂടി ചേര്‍ത്താലും നല്ലതാണ്. നന്നായി തിളപ്പിച്ചതിന് ശേഷം ഈ വെള്ളം തണുപ്പിക്കുകയാണ് പിന്നീട് വേണ്ടത്. അതിന് ശേഷം ഡെറ്റോളോ ലൈസോളോ പോലുള്ള മിശ്രിതം ചേര്‍ത്ത് നല്‍കുക.ഈ വെള്ളം എലിയുടെ സാന്നിദ്ധ്യം ഉള്ള സ്ഥലങ്ങളില്‍ തളിച്ചുകൊടുക്കുകയാണ് പിന്നീട് ചെയ്യേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |