'ബോംബെ പോസറ്റീവ്' വീഡിയോ ഗാനം
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രമാക്കി ജീവൻ കോട്ടായി സംവിധാനം ചെയ്യുന്ന ബോംബെ പോസിറ്റീവ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. 'തൂമഞ്ഞു പോലെന്റെ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനരംഗത്തിൽലുക്മാനും പ്രഗ്യ നാഗ്രയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങളാണ് . വിജയ് യേശുദാസ്, റിതിക സുധീർ എന്നിവർ ചേർന്നാണ് ആലാപനം. ഗാനരചന ബി .കെ ഹരിനാരായണനും സംഗീതം രഞ്ജിൻ രാജുമാണ് .ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ തമിഴ് താരം ആണ് പ്രഗ്യ. ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി . ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ അജിത്ത് പൂജപ്പുര. ഛായാഗ്രഹണം- വി .കെ പ്രദീപ്,എഡിറ്റർ- അരുൺ രാഘവ്,
ഉണ്ണി മൂവീസിന്റെ ബാനറിൽ ഉണ്ണിക്കൃഷ്ണൻ കെ . പി ആണ് നിർമ്മാണം. പി.ആർ. ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |