ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായ രാമായണ ആദ്യ ഗ്ളിംപ്സ് പുറത്തിറങ്ങി. സിനിമയുടെ ടൈറ്റിൽ കാർഡാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും സായ് പല്ലവി സീതയായും രവി ഡൂബൈ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു. 835 കോടി ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രം പൂർണമായും ഐമാക്സിലാണ് ചിത്രീകരിക്കുക. ഹോളിവുഡ് സിനിമകളുടെ ഗുണനിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഓസ്ക്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ ആർ. റഹ്മാനുമാണ് സംഗീതം. രചന ശ്രീധർ രാഘവൻ. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലാണ് യഷ് എത്തുക. രണ്ടാം ഭാഗത്തിലാണ് രാമ-രാവണയുദ്ധം. മാഡ് മാക്സ്: ഫ്യൂറി റോസ്, ദ സൂയിസൈഡ് സ്ക്വാഡ് എന്നീ ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഗൈനോറിസ് ആണ് സ്റ്റണ്ട് ഡയറക്ടർ.ലോകേത്തര വി.എഫ്. എക്സ് ടീം അണിനിരക്കുന്നുണ്ട്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാംഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |