കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് പെർമനന്റ് വേ എൻജിനിയേഴ്സിൽ (ഐ.പി.ഡബ്ല്യു.ഇ ഇന്ത്യ) റെയിൽവേ എൻജിനിയറിംഗ് പഠിക്കാം. ഐ.പി.ഡബ്ല്യു.ഇ ഇന്ത്യയുടെ 29-ാം ബാച്ച് റെയിൽവേ എൻജിനിയറിംഗ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. രണ്ടു സെമസ്റ്ററുകളിലായി കറസ്പോണ്ടൻസായാണ് കോഴ്സ്. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് (ഇന്ത്യ) അംഗീകാരമുള്ള പ്രോഗ്രാമാണിത്. റെയിൽവേ ജീവനക്കാർക്കും പുറത്തുള്ളവർക്കും ചേരാം.
റെയിൽവേ ജീവനക്കാർക്ക്:
...................................
ഇന്ത്യൻ റെയിൽവേ, റെയിൽവേ മന്ത്രാലയത്തിനു കീഴിൽ വരുന്ന IRICEN, CRIS, IRWO, DMRC, NCRTC, MRVC, KRCL, കൊങ്കൺ, ഇർകോൺ, റൈറ്റ്സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സിയും റെയിൽവേയിൽ മൂന്നു വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും എൻജിനിയറിംഗ് വിഷയത്തിൽ 3 വർഷ ഡിപ്ലോമ. അല്ലെങ്കിൽ ബി.എസ്‌സി/ ബി.കോം/ ബി.ഇ അല്ലെങ്കിൽ കണക്കോ സയൻസോ പ്ലസ് ടു തലത്തിൽ ഒരു വിഷയമായി പഠിച്ചശേഷം നേടിയ ബിരുദം.
കോഴ്സ് ഫീ: ആദ്യ സെമസ്റ്ററിൽ 3000, രണ്ടാം സെമസ്റ്ററിൽ 3500 രൂപ.
മറ്റുള്ളവർക്ക്:
.......................
ഏതെങ്കിലും എൻജിനിയറിംഗ് വിഷയത്തിൽ 3 വർഷ ഡിപ്ലോമ. അല്ലെങ്കിൽ ബി.എസ്‌സി/ ബി.കോം/ ബി.ഇ അല്ലെങ്കിൽ കണക്കോ സയൻസോ പ്ലസ് ടു തലത്തിൽ ഒരു വിഷയമായി പഠിച്ചശേഷം നേടിയ ബിരുദം.
കോഴ്സ് ഫീ: ആദ്യ സെമസ്റ്ററിൽ 3500, രണ്ടാം സെമസ്റ്ററിൽ 4000 രൂപ.
വെബ്സൈറ്റ്: ipweindia.org.in.
വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകൾ സഹിതം തപാലിലാണ് അപേക്ഷിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |