ബർമിംഗ്ഹാം: എഡ്ജ്ബസ്റ്റണിൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ഗില്ലറ്റിൻ പോലെയാണ് ഇംഗ്ളണ്ട് ബൗളർമാരെ നായകൻ ശുഭ്മാൻ ഗിൽ അരിഞ്ഞുവീഴ്ത്തിയത്. ഗില്ലിന്റെ തകർപ്പൻ ഇരട്ടസെഞ്ച്വറിയുടെ മികവിൽ ഇന്ത്യ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ സ്കോറിലെത്തിയിരിക്കുകയാണ്. എല്ലാറ്റിനുമുപരി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ.
മൈതാനത്തും ഹോട്ടലിലും മാദ്ധ്യമങ്ങളുമായും ആരാധകരുമായും ടീം നടത്തിയ സംഭാഷണങ്ങൾക്കു പിന്നാലെ, ഗില്ലിന്റെ മാതാപിതാക്കളായ ലഖ്‌വീന്ദർ സിങ്ങും കീർട്ട് ഗില്ലും താരത്തിന് അയച്ച ഓഡിയോ സന്ദേശം പങ്കുവച്ച ദൃശ്യങ്ങളാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്.
മകന്റെ നേട്ടത്തിൽ മതാപിതാക്കൾ അഭിമാനം പ്രകടിപ്പിച്ചപ്പോൾ അത് തന്റെ ബാല്യകാലത്തെ ഓർമ്മിപ്പിച്ചുവെന്നാണ് ഗിൽ പറയുന്നത്. ട്രിപ്പിൾ സെഞ്ച്വറി നേടാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും പിതാവ് ഓർമ്മിപ്പിച്ചതായി ഗിൽ വെളിപ്പെടുത്തി.
'ശുഭ്മാൻ ബേട്ടാ, നീ ന ന്നായി കളിച്ചു. നിന്റെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു . ഒത്തിരി സന്തോഷം. നീ കുഞ്ഞായിരുന്നപ്പോൾ എങ്ങനെയാണോ ബാറ്റ് ചെയ്തിരുന്നത് അത് പോലേ തന്നെയുണ്ട്. ഒരുപാട് അഭിമാനം തോന്നി. പിതാവ് ലഖ്‌വീന്ദർ ഗില്ലിനയച്ച ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. നിന്റെ ബാറ്റിംഗ് കാണാൻ അടിപൊളിയായിരുന്നു. ഇങ്ങനെ തന്നെ തുടർന്നും കളിക്കണം.ദൈവം അനുഗ്രഹിക്കട്ടെ. അമ്മ കീർട്ട് സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
ഓഡിയോ കേൾപ്പിച്ച ശേഷം മാതാപിതാക്കളെക്കുറിച്ച് താരം മനസു തുറന്നു. അച്ഛനു വേണ്ടിയാണ് താൻ ക്രക്കറ്റ് കളിക്കുന്നതെന്ന് ഗിൽ പറയുന്നു.'എനിക്കു തോന്നുന്നു വളർന്നു വന്ന കാലം മുതൽ അച്ഛനു വേണ്ടിയാണ് ഞാൻ ക്രിക്കറ്റ് കളിച്ചിരുന്നത്. അച്ഛൻ കാരണമാണ് ഞാൻ ക്രിക്കറ്റ് കളി തുടങ്ങിയതും.
അമ്മയും അച്ഛനും മാത്രമാണ് എനിക്കൊപ്പം എന്നും കൂടെയുണ്ടായത്. ഞാൻ ശ്രദ്ധിച്ചതും കേട്ടതും ഇവരെ രണ്ടുപേരെ മാത്രമായിരുന്നു. എന്റെ ട്രിപ്പിൾ സെഞ്ച്വറി നഷ്ടമായല്ലേയെന്ന് അച്ഛൻ ചോദിച്ചിരുന്നു. ഈ മത്സരം മികച്ച രീതിയിൽ അവസാനിപ്പിക്കണമെന്നാണ് പ്രതീക്ഷ," ഗിൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |