അശ്വതി: മക്കളെക്കുറിച്ചോർത്ത് സന്തോഷവും അഭിമാനവും തോന്നുന്ന സന്ദർഭങ്ങളുണ്ടാകും. പ്രതികൂല സാഹചര്യങ്ങളിൽ ഉത്കണ്ഠ വർദ്ധിക്കും. വീട് മോടിപിടിപ്പിക്കുന്നതിനായി പണം ചെലവഴിക്കും. അകന്നുനിൽക്കുന്നവരുമായി ഒന്നിക്കും. ഭാഗ്യദിനം വ്യാഴം.
ഭരണി: കഠിനാദ്ധ്വാനത്തിലൂടെ ജോലിയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകും. കൃഷി കച്ചവടം എന്നിവ ലാഭകരമാകും. വീട്ടിൽ വിശിഷ്ട ചടങ്ങുകൾക്ക് സാദ്ധ്യതയുണ്ട്. ഇഷ്ടമുള്ള വസ്തുക്കൾ കൈവശം വന്നുചേരും. ഉദരരോഗങ്ങളെ കരുതിയിരിക്കുക. ഭാഗ്യദിനം ചൊവ്വ.
കാർത്തിക: ധാരാളം നല്ല കാര്യങ്ങൾ ചെയ്ത് കീർത്തി നേടും. മനസിന് ഉന്മേഷം അനുഭവപ്പെടും. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ കേൾക്കും. പ്രണയജീവിതം സുഖകരമായിരിക്കും. കുടുംബപരമായ ആഗ്രഹങ്ങൾ നിറവേറ്റും. ഭാഗ്യദിനം വെള്ളി.
രോഹിണി: ഉത്സാഹവും ആത്മവിശ്വാസവും എല്ലാകാര്യത്തിലും പ്രകടമാകും. ഭാവികാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെ ഇടപെടും. ഇഷ്ടകാര്യങ്ങൾ നേടിയെടുക്കും. മാതാപിതാക്കൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റും. നേത്രരോഗങ്ങളെ സൂക്ഷിക്കുക. ഭാഗ്യദിനം തിങ്കൾ.
മകയിരം: ബിസിനസ് ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടങ്ങളുണ്ടാകും. പ്രധാന തീരുമാനങ്ങളിലെല്ലാം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പൂർണ്ണ പിന്തുണയുണ്ടാകും. ധാരാളം സത്കർമ്മങ്ങൾ ചെയ്യും. രാഷ്ട്രീയരംഗത്ത് ശോഭിക്കും. ഭാഗ്യദിനം ബുധൻ.
തിരുവാതിര: പണമിടപാടുകളിൽ ജാഗ്രത പുലർത്തണം. ആരെയും അന്ധമായി വിശ്വസിക്കരുത്. ദാമ്പത്യവും കുടുംബജീവിതവും സന്തോഷകരമായി മുന്നോട്ടു പോകും. സമയോചിതമായ ഇടപെടലുകൾ മൂലം ഗുണാനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം ശനി.
പുണർതം: ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കും. കുടുംബാംഗത്തിന്റെ മോശം ആരോഗ്യം വിഷമിപ്പിക്കും. ഭാഗ്യപരീക്ഷണങ്ങൾ വിജയിക്കും. അർഹമായ സ്വത്തുക്കൾ നേടും. കോടതിയിലെ കേസുകൾ അനുകൂലമായി തീരും. ഭാഗ്യദിനം തിങ്കൾ.
പൂയം: പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂലമാണ്. പ്രണയജീവിതവും ദാമ്പത്യ ജീവിതവും മനോഹരമായി മുന്നോട്ടു പോകും. കുടുംബത്തിൽ ആഘോഷങ്ങൾ കൂടും. സന്താനങ്ങളുടെ വിവാഹാലോചന തുടങ്ങും. ജോലിമാറ്റം സാദ്ധ്യമാകും. ഭാഗ്യദിനം വ്യാഴം.
ആയില്യം: മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. തൊഴിൽപരമായ പരിശ്രമങ്ങളിൽ വിജയിക്കും. ഊരാകുടുക്കിൽ നിന്നും രക്ഷനേടും. വീട് അറ്റകുറ്റപണികൾ നടത്തും. ബിസിനസ് സംബന്ധമായ ദൂരയാത്രകൾ വേണ്ടിവരും. ഭാഗ്യദിനം ശനി.
മകം: പരീക്ഷകൾക്ക് തയ്യാറെടുക്കന്നവർ നല്ല വാർത്തകൾ കേൾക്കും. തൊഴിൽ-ബിസിനസ് ആവശ്യങ്ങൾക്കായി നടത്തുന്ന ശ്രമങ്ങൾ ഫലം കാണും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് അപ്രതീക്ഷിത നേട്ടമുണ്ടാകും. അനുയോജ്യ വിവാഹബന്ധം ഒത്തുവരും. ഭാഗ്യദിനം ചൊവ്വ.
പൂരം: കുടുംബാംഗത്തിന്റെ മോശം ആരോഗ്യം വിഷമിപ്പിക്കും. ജോലി സംബന്ധമായി യാത്ര ആവശ്യമായി വന്നേക്കാം. ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. പണമിടപാടുകളിൽ ലാഭകരമാകും. സന്താനങ്ങൾ വഴി നന്മയുണ്ടാകും. ഭാഗ്യദിനം ശനി.
ഉത്രം: അപകടസാദ്ധ്യതയുള്ളതിനാൽ ഏതു കാര്യത്തിലും ശ്രദ്ധവേണം. പ്രണയ പങ്കാളിയെ കാണാനും സംസാരിക്കാനും അവസരം. നല്ലതുപോലെ ചിന്തിച്ചതിനു ശേഷം മാത്രം തീരുമാനങ്ങളെടുക്കുക. ചീത്തകൂട്ടുകെട്ടിൽ നിന്നും ബോധപൂർവ്വം ഒഴിഞ്ഞുമാറും. ഭാഗ്യദിനം ഞായർ.
അത്തം: കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും. സമ്മർദ്ദങ്ങൾ കുറയും. അംഗീകാരങ്ങൾ ലഭിക്കാൻ സാദ്ധ്യത. തിരഞ്ഞെടുപ്പുകളിൽ ഉന്നതവിജയം കരസ്ഥമാക്കും. ഷെയറുകൾ മുഖേന പണം ലഭിക്കും. ഭാഗ്യദിനം ശനി.
ചിത്തിര: വിദേശ ജോലിക്കോ ബിസിനസിനോ ശ്രമിക്കുന്നവർ അനുകൂല വാർത്തകൾ കേൾക്കും. ജീവിതസാഹചര്യം മെച്ചപ്പെടും. വീട് പുതുക്കിപണിയും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നല്ല സമയമാണ്. പുതിയ വീട്ടുപകരണങ്ങൾ വാങ്ങും. ഭാഗ്യദിനം ബുധൻ.
ചോതി: തൊഴിൽ ആവശ്യങ്ങളുടെ ഭാഗമായി യാത്രകൾ വേണ്ടിവരും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. ഐ.ടി. രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടമുണ്ടാകുന്ന വാരമാണ്. തുടർപഠനം സാദ്ധ്യമാകും. ഭാഗ്യദിനം തിങ്കൾ.
വിശാഖം: എല്ലാ കാര്യത്തിലും ഭാഗ്യം പിന്തുണയ്ക്കും. കഠിനാദ്ധ്വാനത്തിന്റെ ഫലം ലഭിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചവർക്ക് ഗുണകരമായ വാർത്ത ലഭിച്ചേക്കും. പലരംഗത്തും നല്ല സാഹചര്യം വന്നുചേരും. ശത്രുക്കളുടെ പ്രവർത്തനത്തെ നേരിടും. ഭാഗ്യദിനം ബുധൻ.
അനിഴം: രാഷ്ട്രീയ പ്രവർത്തകർക്ക് ഈ വാരം പ്രയോജനകരം. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. കുടംബത്തിലെ പ്രശ്നങ്ങൾ മുതിർന്ന ഒരു വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കും. താല്ക്കാലിക ജോലി സ്ഥിരപ്പെടും. ഭാഗ്യദിനം വ്യാഴം.
തൃക്കേട്ട: ആരോഗ്യകാര്യത്തിലും ബന്ധങ്ങൾ നിലനിറുത്തുന്നതിലും പ്രത്യേകം ശ്രദ്ധവേണം. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിറുത്തുക. വ്യാപാരരംഗം സജീവമായിരിക്കും. ജോലിയിൽ സ്ഥിരനിയമനം ലഭിക്കും. കൃഷിയിൽ നിന്നും ആദായം. ഭാഗ്യദിനം ചൊവ്വ.
മൂലം: ബിസിനസിൽ വിജയം ഉറപ്പാക്കും. ദാമ്പത്യബന്ധം സന്തോഷകരമായിരിക്കും. പുതിയതായി തുടങ്ങുന്ന സംരംഭത്തിന് പലഭാഗത്തുനിന്നുമുള്ള പ്രോത്സാഹനങ്ങൾ ലഭിക്കും. ലേലത്തിനുവച്ചിരിക്കുന്ന വസ്തുക്കൾ വാങ്ങും. ഭാഗ്യദിനം ശനി.
പൂരാടം: എല്ലാ മേഖലകളിലും നിന്നും ആളുകളിൽ നിന്നും പിന്തുണ ലഭിക്കും. ജോലികളെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കും. ഗൃഹത്തിൽ ചില ദൈവീക കാര്യങ്ങൾ നടക്കും. സമ്മർദ്ദങ്ങൾ കുറയും. ബിസിനസിൽ നേട്ടങ്ങൾ കൊയ്യും. ഭാഗ്യദിനം തിങ്കൾ.
ഉത്രാടം: ആഢംബര വസ്തുക്കൾ സ്വന്തമാക്കും. വീടിന്റെ പണികൾക്കായി പ്രതീക്ഷിച്ചതിലും അധികം തുക ചെലവഴിക്കേണ്ടി വന്നേക്കാം. പ്രണയ ജീവിതത്തിലെ തെറ്റിദ്ധാരണകൾ സമാധാന സംഭാഷണത്തിലൂടെ പരിഹരിക്കും. ഭാഗ്യദിനം വെള്ളി.
തിരുവോണം: ജോലിയിൽ അമിത സമ്മർദ്ദം അനുഭവപ്പെട്ടേക്കാം. ജോലികൾ സമയബന്ധിതമായി തീർക്കാൻ കഠിനാദ്ധ്വാനവും പരിശ്രമവും ആവശ്യമാണ്. നിങ്ങളുടെ ജോലിയിലും ബിസിനസിലും നേട്ടം കൈവരിക്കാൻ കഠിനപരിശ്രമം ആവശ്യമാണ്. ഭാഗ്യദിനം ബുധൻ.
അവിട്ടം: ജോലി ചെയ്യുന്നവർക്കും വ്യാപാരികൾക്കും ഗുണകരമാണ്. ആഗ്രഹിച്ച പല നേട്ടങ്ങളും സ്വന്തമാക്കും. തൊഴിൽ ഇല്ലാതിരുന്നവർക്ക് പുതിയ ജോലി ലഭിക്കാനിടയുണ്ട്. വിദ്യാഭ്യാസപരമായ പുരോഗതിയുണ്ടാകും. സഹോദര സ്‌നേഹം അനുഭവിക്കും. ഭാഗ്യദിനം തിങ്കൾ.
ചതയം: തങ്ങളുടെ ബുദ്ധിയും വിവേകവും പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. മദ്ധ്യസ്ഥത, ജാമ്യം എന്നിവ വിജയകരമാകും. ദേഹാസ്വസ്ഥതകൾ കുറയും. സാമ്പത്തിക ഉയർച്ചയുണ്ടാകും. സാഹിത്യരംഗത്ത് പുതിയ സൃഷ്ടികൾ രൂപപ്പെടുത്തും. ഭാഗ്യദിനം ചൊവ്വ.
പൂരുരുട്ടാതി: കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും. ആരെയും അമിതമായി വിശ്വസിക്കരുത്. നല്ല കൂട്ടുകെട്ടുകൾ ഉടലെടുക്കും. അർഹമായ സ്വത്തുക്കൾ ലഭിക്കും. പലകാര്യങ്ങളും സ്വന്തം നിയന്ത്രണത്തിലാക്കും. ഭാഗ്യദിനം ബുധൻ.
ഉത്രട്ടാതി: സാമൂഹികരംഗത്ത് ശ്രദ്ധിക്കപ്പെടും. അന്യദേശവാസികളിൽ നിന്നും ശുഭവാർത്തകൾ കേൾക്കും. സ്വാധീനങ്ങൾ പ്രയോജനപ്പെടും. നല്ലകാര്യങ്ങളിലൂടെ ജനശ്രദ്ധ നേടിയെടുക്കും. കൃഷികച്ചവടം ലാഭകരമാകും. ഭാഗ്യദിനം ശനി.
രേവതി: കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. സ്വന്തം ആളുകൾക്കുവേണ്ടി പല നല്ല കാര്യങ്ങളും ചെയ്യും. ആരാധാനാലയങ്ങൾ സന്ദർശിക്കും. ആരോഗ്യം തൃപ്തികരം. വിദേശത്തുള്ളവർ നാട്ടിലെത്തും. വീടുപണി പുരോഗമിക്കും. ഭാഗ്യദിനം ബുധൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |