'പ്രേമലു'വിന്ശേഷം നിവിൻ േപാളി , മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബത്ലഹേം കുടുംബ യൂണിറ്റ് എന്നു പേരിട്ടു. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. പ്രേമലുവിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രം ആണ്. ഒാണത്തിനുശേഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. സംവിധാന അരങ്ങേറ്റ ചിത്രമായ തണ്ണീർമത്തൻ ദിനങ്ങൾക്ക് കിരൺ ജോസിയും ചേർന്നാണ് ഗിരീഷ് എ.ഡിയും രചന നിർവഹിച്ചത്. ഛായാഗ്രഹണം: അജ്മൽ സാബു, വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം,എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്. ഭാവന റിലീസ് ആണ് വിതരണം.
'കുമ്പളങ്ങി നൈറ്റ്സ്' മുതൽ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക പ്രശംസ നേടിയവയാണ്. പോയവർഷം മലയാളത്തിലെ ബ്ളോക്ബ സ്റ്ററുകളിൽ ഒന്നാണ് പ്രേമലു. ഫഹദ് ഫാസിൽ നായകനായി നവാഗതനായ റോയിയുടെ സംവിധാനത്തിൽ കരാട്ടെ ചന്ദ്രൻ എന്ന ചിത്രവും ഭാവന സ്റ്റുഡിയോസ് ഒരുക്കുന്നുണ്ട് . പി.ആർ.ഒ: ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |