കേരള സർവകലാശാലയിലെ കോളേജുകളിൽ ബി.എഡ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ്
https://admissions. keralauniversity.ac.in/bed2025 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പഠന വകുപ്പുകളിലെ പി.ജി കോഴ്സുകളിലേക്ക് പിജി, എംടെക്, സിഎസ്എസ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷി വിഭാഗത്തിലുള്ളവർ 9നകം രേഖകൾ നൽകണം. ഫോൺ- 0471 – 2308328, 9188524612.
കമ്പൈൻഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ ബി.ആർക്ക്. സപ്ലിമെന്ററി (2013 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംബിഎ ട്രാവൽ ആൻഡ് ടൂറിസം , ഡിസാസ്റ്റർ മാനേജ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക് മാനേജ്മെന്റ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 10, 11 തീയതികളിൽ നടക്കും.
നാലാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്സ് ഇൻ മൾട്ടി സ്പോർട്സ് ആൻഡ് ഫിറ്റ്നസ് ട്രെയിനിംഗ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 14 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് (മെറ്റീരിയൽ സയൻസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 5 മുതൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ ബി.വോക് സ്പോർട്സ് ന്യൂട്രിഷൻ ആൻഡ് ഫിസിയോതെറാപ്പി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡമിഷനുകൾ റീഅപ്പിയറൻസ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 14, 15 തീയതികളിൽ പാലാ അൽഫോൻസാ കോളേജിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 (സി.ബി.സി.എസ് 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഏപ്രിൽ 2025) പരീക്ഷയുടെ സോഫ്റ്റ്വെയർ ലാബ് 2 പ്രാക്ടിക്കൽ 11 മുതൽ നടക്കും.
ബി.എസ്സി ഡാറ്റാ സയൻസ്
പ്രാക്ടിക്കൽ പരീക്ഷ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അഞ്ചാം ബാച്ച് ഒന്നാം സെമസ്റ്റർ ബി.എസ്സി ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷ 6ന് ഉച്ചയ്ക്ക് 2 മുതൽ 4വരെ കോഴിക്കോട് കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, ആറ്റിങ്ങൽ കോളേജ് ഒഫ് എൻജിനിയറിംഗ് പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. പഠിതാക്കൾ എക്സാമിനേഷൻ അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച ഐ.ഡി കാർഡ് എന്നിവ സഹിതം എത്തണം.
സി.യു.ഇ.ടി യു.ജി ഫലം പ്രസിദ്ധീകരിച്ചു
കൊച്ചി: രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -യു.ജി (സി.യു.ഇ.ടി യു.ജി) 2025 ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: nta.ac.in, exams.nta.ac.in. അഡ്മിറ്റ് കാർഡ് നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിദ്യാർത്ഥികൾക്ക് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. വിവിധ വിഷയങ്ങളിലായി 2679 പേർ 100 പേർസെന്റൈൽ മാർക്ക് നേടി.
നീറ്റ്, ജെ.ഇ.ഇ പോലെ രാജ്യമൊട്ടാകെയുള്ള കേന്ദ്രീകൃത പ്രവേശന പ്രക്രിയ സി.യു.ഇ.ടി യു.ജി അടിസ്ഥാനത്തിൽ ഇല്ല. സി.യു.ഇ.ടി യു.ജി പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന കേന്ദ്ര സർവകലാശാലകൾ/ സ്റ്റേറ്റ് സർവകലാശാലകൾ/ ഡീംഡ്- പ്രൈവറ്റ് സർവകലാശാലകളാണ് മാർക്ക് അടിസ്ഥാനത്തിൽ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി കൗൺസലിംഗ് വഴി പ്രവേശന നടപടികൾ പൂർത്തിയാക്കുക. 2025- 26 അദ്ധ്യയന വർഷ പ്രവേശനത്തിനു മാത്രമാണ് സി.യു.ഇ.ടി യു.ജി2025 ഫലം ഉപയോഗിക്കാനാകുക.
37 വിഷയങ്ങളിലെ ബിരുദ പ്രവേശനം ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ 10.72 ലക്ഷം വിദ്യാർത്ഥികളാണ് മേയ് 13 മുതൽ ജൂൺ 4 വരെ നടന്ന സി.യു.ഇ.ടി യു.ജി പരീക്ഷ എഴുതിയത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പടെ 13 ഭാഷകളിലാണ് പരീക്ഷ നടന്നത്. ഇതിൽ 8.74 ലക്ഷം പേർ ഇംഗ്ലീഷിലും 1.85 ലക്ഷം പേർ ഹിന്ദിയിലും മറ്റുള്ളവർ അതത് പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതി. 412 പേരാണ് മലയാളത്തിൽ പരീക്ഷ എഴുതിയത്.
പി.ജി ഡെന്റൽ: റാങ്ക് ലിസ്റ്റായി
തിരുവനന്തപുരം: പി.ജി ഡെന്റൽ പ്രവേശനത്തിന് അപേക്ഷകരുടെ നീറ്റ് റാങ്ക് അടിസ്ഥാനമാക്കിയുള്ള താത്ക്കാലിക സ്റ്റേറ്റ് മെരിറ്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ൽ അഞ്ചിന് വൈകിട്ട് മൂന്നിനകം അറിയിക്കാം. താത്കാലിക കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ലുണ്ട്. സർവീസ്ക്വാട്ട വിഭാഗം കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
എം.ടെക് പ്രവേശനം
തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സി-ഡാക്കിന്റെ ഇ.ആർ ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ എം.ടെക് പ്രവേശനത്തിന് പത്തിനകം അപേക്ഷിക്കാം. ഇലക്ട്രോണിക്സിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി വിഷയങ്ങളിലാണ് എം.ടെക് കോഴ്സ്. വെബ്സൈറ്റ്: erdciit.ac.in, 8547897106, 0471-2723333
ഇന്റർവ്യൂ നടത്തും
തിരുവനന്തപുരം:കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്കായി 17ന് രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത: ബോട്ടണി/ പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസോടു കൂടിയ ബിരുദം. സൈലേരിയം പരിപാനം, തടി ഇനങ്ങൾ പരിശോധിച്ച് തരം തിരിക്കുന്നതിനുള്ള കഴിവ് എന്നിവ അധിക യോഗ്യതകളായി പരിഗണിക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |