വക്കം: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനു സമീപത്തെ കടകളിൽ മോഷണവും മോഷണശ്രമവും. എസ്.എസ് ട്രേഡേഴ്സ്, ഒരുമ ജനകീയ ഹോട്ടൽ, റിച്ചു ടെയ്ലേഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എസ്.എസ് ട്രേഡേഴ്സ് നിന്ന് 38,000 രൂപയും ഒരു ഫാനും നഷ്ടപ്പെട്ടു.റിച്ചു ടെയ്ലറിംഗ് ഷോപ്പിൽ നിന്ന് 40,00 രൂപ കവർന്നു. സമീപത്തെ ഒരുമ ജനകീയ ഹോട്ടലിൽ മോഷണശ്രമം നടന്നു.
രാവിലെ കട തുറക്കാനായി വ്യാപാരികൾ എത്തിയപ്പോഴാണ് പൂട്ടുപൊളിച്ച് മോഷണം നടന്നതായി അറിയുന്നത്.പൂട്ടറുത്ത് മാറ്റിയാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കടന്നത്.കടകൾക്കുള്ളിലെ മേശകളും സമാന രീതിയിൽ കുത്തിപ്പൊളിച്ചിട്ടുണ്ട്.
മേശകളിൽ സൂക്ഷിച്ചിരുന്ന പണമാണ് രണ്ട് സ്ഥാപനങ്ങളിൽ നിന്നും നഷ്ടമായത്.കടയ്ക്കാവൂർ പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണമാരംഭിച്ചു.
സമീപക്കാലത്ത് സ്റ്റേഷന് സമീപത്തെ ഒരു വീട്ടിൽ കവർച്ച നടന്നിരുന്നു.കഴിഞ്ഞ ദിവസത്തെ മോഷണങ്ങളുടെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |