കൊല്ലം: ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായുടെ സമീപ ഗ്രാമമായ മീനാട്ടെ, റസിഡൻസ് വെൽഫെയർ ആൻഡ് കൾച്ചറൽ അസോസിയേഷൻ ബി.ജെ.പി ജില്ലാ നേതൃത്വം മുഖേന കൊടുത്ത നിവേദനത്തെ തുടർന്നാണെന്ന് ഏലായ്ക്ക് കേന്ദ്രസർക്കാർ സഹായം അനുവദിച്ചതെന്ന് ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ ബി.ബി. ഗോപകുമാർ പറഞ്ഞു.
കേന്ദ്ര സഹായം സംബന്ധിച്ച് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ അവകാശവാദം വസ്‌തുതകൾക്ക് നിരക്കാത്തതാണ്. പ്രദേശം ഉൾപ്പെടുന്ന സ്ഥലത്തെ പാർലമെന്റ് അംഗം എന്ന നിലയ്ക്കാണ് പ്രേമചന്ദ്രനെ കേന്ദ്രസർക്കാർ സഹായം അനുവദിച്ച വിവരം അറിയിച്ചത്. എന്നാൽ അപേക്ഷ നൽകിയ സംഘടനെയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും അവഗണിച്ചാണ് എം.പി സ്വന്തം പേരിൽ പ്രചരണം നടത്തുന്നതെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |