നിത്യഹരിത നായകൻ പ്രേംനസീറിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മിമിക്രി താരവും നടനുമായ ടിനിംടോം. ഞാൻ അന്തരീക്ഷത്തീൽ നിന്നും ആവാഹിച്ചെടുത്തതൊന്നുമല്ല ഒരു സീനിയർ ആർട്ടിസ്റ്റു പറഞ്ഞ വിവരങ്ങളാണ് പങ്കുവച്ചതെന്നും ടിനിടോം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ ക്ഷമാപണം.
ടിനിടോമിന്റെ പ്രതികരണം;
നസീർ സാറിനെ ഞാൻ മോശം പരാമർശം നടത്തിയെന്ന് പറഞ്ഞെന്ന വാർത്ത വളരെ വൈകിയാണ് അറിയുന്നത്. ദി ഗോഡ് ഓഫ് മലയാളം സിനിമ ദി ലെജൻഡ് ഓഫ് മലയാളം സിനിമ. നസീർ സാറിനെ ആരാധിക്കുന്ന ലോകത്ത് ഒരുപാട് പേരുണ്ട്. അതിൽ ഉൾപ്പെടുന്ന ചെറിയൊരാളാണ് ഞാനും. നസീർ സാർ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു. ഇത്രയും വലിയൊരു സ്റ്റാറിനെ മോശം പരാമർശം നടത്താൻ ഞാനാരാണ്.
ഒരു ഇന്റർവ്യുവിൽ നിന്നും ചുരണ്ടി അടർത്തിയെടുത്ത ഭാഗം തെറ്റായി വ്യഖ്യാനിച്ചു കൊണ്ടാണ് പല ന്യൂസുകളും പുറത്തു വിട്ടത്. നസീർ സാറിനെ ഞാൻ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഈ പറഞ്ഞിരിക്കുന്ന വിവരങ്ങൾ എനിക്ക് തന്നത് ഒരു സീനിയർ ആർട്ടിസ്റ്റാണ്. ഇപ്പോൾ അദ്ദേഹം കൈമലർത്തുന്നുണ്ട്. ഞാൻ അന്തരീക്ഷത്തീൽ നിന്നും ആവാഹിച്ചെടുത്തതൊന്നുമല്ല.അതിൽ നിന്നും കേട്ട വിവരങ്ങളാണ് പങ്കുവച്ചത്. അതൊരിക്കലും മോശപ്പെടുത്താനോ അവഹേളിക്കാനോ പറഞ്ഞതല്ല. കാരണം ഇവരൊന്നുംനമുക്ക് തിരിച്ചു കിട്ടാത്ത ലെജൻഡ്സാണ്. പല സീനിയേഴ്സും മരിക്കുമ്പോൾ ഞാൻ അവിടെ ചെല്ലാറുണ്ട്. എന്റെ സാനിധ്യം അറിയിക്കാറുണ്ട്. നാട്ടുകാരെ കാണിക്കാനല്ല റീത്തുമായി ചെല്ലുന്നത്. ടിനിടോം പറഞ്ഞു.
കാരണം ഇവരെയൊന്നും നമുക്ക് തിരിച്ചു കിട്ടില്ല.അപ്പാേൾ അത്രയും ആരാധിക്കുന്ന ഇഷ്ടപ്പെടുന്ന ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്. ഒരാളെയും വാക്കുകൊണ്ടു പോലും വേദനിപ്പികരുത്.അതനുസരിച്ചു ജീവിക്കുന്നയാളാണ്. ഇങ്ങനെയൊരു സംഭവം ഞാൻ ഉൾപ്പടെയുള്ളവർക്കും വേദനയുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് പ്രേം നസീർ സുഹൃദ് സമിതി ലോകം മുഴുവനുമുണ്ട്. അതിൽ എന്റെ സുഹൃത്തുക്കളുണ്ട്, ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന പ്രസിഡന്റുമാരുമൊക്കെ എനിക്ക് അടുത്തറിയാവുന്നവരാണ്.
ഞാൻ അങ്ങനെയൊരു തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും ചോദിക്കാൻ തയ്യാറാണ്. ഇത്രയും വലിയ ലെജൻഡിന്റെ കാൽക്കൽ വീഴാനും ഞാൻ തയ്യാറാണ്. അത്രയും വലിയൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ മകൻ ഷാനാവാസുമായും സംസാരിക്കാറുണ്ട്. ആരാധനകൊണ്ടു തന്നെയാണ്. അതുപോലെ തന്നെ സത്യൻ മാസ്റ്ററുടെ മകൻ സതീഷ് സത്യൻ മാസ്റ്ററോട് ചോദിച്ചാൽ അറിയാം അദ്ദേഹത്തിനെ ഓണറിയം ചെയ്യണമെന്ന് വാദിച്ച ഒരാളാണ്.
അദ്ദേഹത്തിന് ഓണറിയം ഇത്തവണത്തെ മീറ്റിംഗിൽ നസീർ സാറിന്റെ ശബ്ദത്തിൽ തുടങ്ങണമെന്ന് പറഞ്ഞ് വാദിച്ചൊരാളാണ് അതിന്റെ ഒരു എഐ ക്രിയേറ്റ് ചെയ്തിട്ടാണ് തുടങ്ങിയത്. അപ്പോൾ അങ്ങനെയൊരു വലിയ വ്യക്തിത്വത്തിനെ ഞാൻ മനസാവാചാകർമ്മണ ഒരിക്കലും, വാർത്തയിൽ വന്നതുപോലെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുമില്ല, ചിന്തിച്ചിട്ടുമില്ല എന്നെക്കൊണ്ട് അതിന് പറ്റുകയുമില്ല. കാരണം അത്രത്തോളമാണ് ദി ഗോഡ് ഓഫ് മലയാളം സിനിമ ദി ലെജനഡ് ഓഫ് മലയാളംസിനിമ.എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ടിനിടോം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |