തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനമായ സി ആപ്റ്റിൽ മുഴുവൻ സമയ ചുമതലയുള്ള എം.ഡിയെ നിയമിക്കണമെന്നും ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി, എസ്. ടി. യു യൂണിയനുകളുടെ നേതൃത്വത്തിൽ മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി.
യൂണിയൻ നേതാക്കളായ വി.ആർ. പ്രതാപൻ, ജി. മാഹീൻ അബൂബേക്കർ, ജെ. ക്രിസ്റ്റഫർ, ബി.രമേശ് കുമാർ, ആലംകോട് സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.
'റൂട്ട്സ് ' ക്യാമ്പെയിനുമായി കുടുംബശ്രീ
തിരുവനന്തപുരം: നഗരപ്രദേശത്തെ സി.ഡി.എസുകളിൽ കുടുംബശ്രീ നടപ്പാക്കുന്ന 'റൂട്ട്സ് ' (റീജുവനേഷൻ ഒഫ് ഓർഗനൈസേഷൻ ത്രൂ ഓണർഷിപ്പ്, ടുഗതർനസ് ആൻഡ് സപ്പോർട്ട്) ക്യാമ്പെയിന് സംസ്ഥാനത്ത് തുടക്കമായി. നഗരദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണിത്. 'റൂട്ട്സ് ' ക്യാമ്പെയിനുമായി ബന്ധപ്പെട്ട് 138 പേർക്കുള്ള ആദ്യഘട്ട പരിശീലനം പൂർത്തിയായി.
ഉപസമിതികളുടെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യാനുള്ള എ.ഡി.എസുകളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുക. കമ്മ്യൂണിറ്റി ഓർഗനൈസർമാർ, എം.പി.പിമാർ എന്നിവരാണ് ഇവിടെ മെന്റർമാരായി പ്രവർത്തിക്കുന്നത്. ഇവർ മുഖേന എ.ഡി.എസുകൾക്ക് ആറുമാസം പ്രത്യേക പരിശീലനം നൽകും.
വാർഡുതലത്തിലുള്ള അയൽക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിച്ചിട്ടുള്ളതാണ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി അഥവാ എ.ഡി.എസ്. ഇവയുടെ പ്രവർത്തനങ്ങൾ ശക്തമാകുന്നതോടെ കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ താഴേത്തട്ടിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |