തിരുവനന്തപുരം:കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്ട്രൈഡ് മേക്കർസ്പേസ് ഡിസൈൻ കോൺടസ്റ്റിന്റെ അവസാനഘട്ട മത്സരം നടന്നു.ഡി.സി സ്കൂൾ ഒഫ് ആർക്കിടെക്ചറിന്റെ സഹകരണത്തോടെ നടത്തിയ മത്സരം കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഡി.സി സ്‌കൂൾ ഡയറക്ടർ വേണി.എൻ.നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ എന്റർപ്രൈസസ് ആൻഡ് ഇൻക്ലൂഷൻ ഡിവിഷൻ (കെ-ഡിസ്ക്) എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി,ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ഫൗണ്ടർ ചെയർമാൻ ഡോ.ജി.ശങ്കർ,കെ.ടി.യു മുൻ ഡയറക്ടർ പ്രൊഫ.ടി.എൽ.ഷാജി,കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എം.ഡി ഡോ.മനോജ് കുമാർ കിനി,സോഷ്യൽ ഇൻക്ലൂഷൻ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ.ബി.ശ്രീജിത്ത്,ഡി.സി സ്‌കൂൾ പ്രിൻസിപ്പൽ കെ.പി.ഷീജ എന്നിവർ സംസാരിച്ചു. ഇന്ത്യയിലെ വിവിധ എൻജിനീയറിംഗ് ആൻഡ് ഡിസൈൻ കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 8 ടീമുകളാണ് അവസാനഘട്ട മത്സരത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |