മാഞ്ചസ്റ്റർ(യു.കെ): ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ഐ.സി.എ ) സഹകരണ സാംസ്കാരിക പൈതൃക വർക്കിംഗ് ഗ്രൂപ്പ് അംഗമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്ററും യു. എൽ സൈബർ പാർക് സി.ഒ.ഒയുമായ ടി. കെ. കിഷോർ കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ആഗോള സഹകരണപ്രസ്ഥാനത്തിന് ഇന്ത്യ നൽകുന്ന സംഭാവനയ്ക്കുള്ള അംഗീകാരമായാണ് അംഗത്വം. ആധുനിക സഹകരണപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ റോച്ച്ഡെയിൽ പയനിയേഴ്സ് മ്യൂസിയത്തിൽ ‘പ്രൊമോട്ടിംഗ് കോ-ഓപ്പറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ്’ എന്ന സുപ്രധാന അന്തർദേശീയ ശില്പശാലയിലായിരുന്നു നിയമനം.
ഐ.സി.എയുടെ 130- ജന്മവാർഷികം, രാജ്യാന്തര സഹകരണദിനാഘോഷം എന്നിവയോടനുബന്ധിച്ചാണ് മാഞ്ചസ്റ്ററിൽ ശിൽപശാല സംഘടിപ്പിച്ചത്.
ലോകത്തെ ഇരുപത്തിയഞ്ചോളം പ്രധാനപ്പെട്ട സഹകരണ പൈതൃക സ്ഥലങ്ങൾ കണ്ടെത്തി മാപ്പ് ചെയ്ത് അംഗീകരിക്കൽ, സഹകരണ സാംസ്കാരിക പൈതൃകത്തിനായി അന്തർദേശീയനിലവാരങ്ങൾക്കു രൂപം നല്കുകയും സർട്ടിഫിക്കേഷൻ സമ്പ്രദായങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്യുക, സാംസ്കാരിക, വികസന രംഗങ്ങളിലെ സഹകരണമേഖലയുടെ പങ്ക് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ആഗോള പ്രചാരണത്തിന് തുടക്കം കുറിക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |