കൊച്ചി: നടിയും ചലച്ചിത്ര നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ലിസ്റ്റിൻ വട്ടിപ്പലിശക്കാരനായ തമിഴ്നാട്ടുകാരന്റെ ഏജന്റാണെന്ന് സാന്ദ്ര ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങൾ ലിസ്റ്റിൻ നടത്തുന്നതായും ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |