ബീജിംഗ്: ചൈന നമ്മൾ വിചാരിക്കുന്നത് പോലെ അല്ല. ലോകത്തെ എല്ലാ മേഖലകളിലും തങ്ങൾ ആയിരിക്കണം ഒന്നാമൻ എന്നതാണ് അവരുടെ ആഗ്രഹം. വെറുതെ ആഗ്രഹിക്കുക മാത്രമല്ല അതിനായി തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുന്നുമുണ്ട്. അതിന്റെ ഭാഗമായി സെക്സിൽ കൈവച്ചിരിക്കുകയാണ് അവരിപ്പോൾ. എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന് സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി ലോകത്താകെ കയറ്റുമതി ചെയ്തുതുടങ്ങിയിരിക്കുകയാണ് അവരിപ്പോൾ. രണ്ടുലക്ഷം രൂപയാണ് വില എന്നാണ് റിപ്പോർട്ടുകൾ. ലോകത്ത് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഒരു പുതുവ്യവസായമാണ് എഐ സെക്സ് ഡോളുകളുടേത്. ഇതിൽ എൺപതുശതമാനവും കൈയാളുന്നത് ചൈനയാണ്. ഒരുദശലക്ഷത്തിലധികം പേരാണ് ചൈനയിൽ ഈ മേഖലയിൽ ജോലിചെയ്യുന്നത്.
ലോകത്ത് വിവാഹിതരാകുന്ന പുരുഷന്മാരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതിലാണ് ചൈനയുടെ കണ്ണുടക്കിയത്. ഇതിനൊപ്പം പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത പുരുഷന്മാരുടെ എണ്ണവും അവർക്ക് സന്തോഷം നൽകുന്നതായിരുന്നു. സെക്സ് ഡോൾ എന്നത് ലോകത്ത് പുതിയ ആശയമല്ലെങ്കിലും എഐയുടെ സഹായം കൂടി ലഭിച്ചതോടെ അത് പുതിയതായി എന്നാണ് ചൈനയിലെ പ്രമുഖ സെക്‌സ് ഡോൾ നിർമ്മാതാക്കളിലൊരാളായ ഡബ്ല്യുഎംഡോൾ വ്യക്തമാക്കുന്നത്. ഈ വർഷം വിൽപ്പനയിൽ മുപ്പതുശതമാനം വളർച്ചയും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.
ഒരു സ്ത്രീയിൽ നിന്ന് കിടപ്പറയിൽ പുരുഷൻ ആഗ്രഹിക്കുന്നത് എന്തെല്ലാമാണോ അതെല്ലാം പൂർണതോതിൽ നൽകാൻ തങ്ങളുടെ പാവകൾക്ക് കഴിയുമെന്നും അവർ പറയുന്നു. മനുഷ്യന് സമാനമായ 'തലച്ചോർ' ഉള്ള പാവകൾ എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. യഥാർത്ഥ മനുഷ്യന്റെ പകുതി ഭാരമുള്ള ലോഹ ചട്ടക്കൂടാണ് സെക്‌സ് ഡോളുകളുടെ അസ്തികൂടം. ഇതിൽ മനുഷ്യശരീരത്തിന്റെ ഫീൽ ഉണ്ടാക്കാനായി മാംസത്തിന് സമാനമായ വസ്തുക്കൾ പിടിപ്പിക്കുന്നു. ഇതിന് മുകളിലാണ് മനുഷ്യരുടെ ത്വക്കിന് സമാനമായ സിലിക്കൺ നിർമ്മിത ത്വക്കുകൾ വച്ചുപിടിപ്പിക്കുന്നത്. കണ്ണും മൂക്കും ചുണ്ടും ഉൾപ്പെടെ ഒരു സ്ത്രീയുടെ യഥാർത്ഥ ബാഹ്യ അവയവങ്ങൾ എങ്ങനെയായിരിക്കുമോ അതുപോലെയായിരിക്കും സെക്‌സ് ഡോളുകളുടെയും. ഒരു സ്ത്രീയല്ല തനിക്കൊപ്പം ഉള്ളതെന്ന് ഉപയോഗിക്കുന്നവർക്ക് ഒരിക്കലും തോന്നില്ലെന്നാണ് പാവനിർമ്മാതാക്കൾ പറയുന്നത്. ഉപഭോക്താക്കളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എഐ നിയന്ത്രിതമായതിനാൽ പുരുഷൻ ചെയ്യുന്നതിന് അനുസരിച്ച് പ്രതികരിക്കാനും പാവകൾക്ക് കഴിയുന്നുണ്ട്. പ്രത്യേക സെൻസറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. തലയുടെയും, സന്ധികളുടെയും കണ്ണുകളുടെയും ചലനങ്ങൾ മനുഷ്യന് സമാനമാണ്. തെർമോ പ്ളാസ്റ്റിക് ഉപയോഗിച്ചാണ് പാവകളുടെ ശരീരം നിർമ്മിച്ചിരിക്കുന്നത്. 37 ഡിഗ്രിവരെ ചൂടുനൽകാൻ ഇതിന് കഴിയും.
സെക്സ് ഡോളുകൾ വാങ്ങുന്നതിൽ ഏറെയും നാൽപ്പതിനും അമ്പതിനും ഇടയിൽ പ്രായമുളള പുരുഷന്മാരാണെന്നാണ് കമ്പനിയുടെ അവകാശവാദം. യുവാക്കളുടെ എണ്ണവും കുറവല്ല. നിറം, രൂപം തുടങ്ങിയവ നോക്കി ഇഷ്ടപ്പെട്ട ഡോളുകളെ തിരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി നൽകുന്നുണ്ട്.
എന്നാൽ, സ്ത്രീകളെ ഒരു ലൈംഗിക ഉപകരണമായി മാത്രം കണക്കാക്കുന്ന പുരുഷന്മാരിൽ നിന്ന് സ്ത്രീകളെ രക്ഷിക്കാനുള്ള പുതുവഴി എന്നാണ് രാജ്യത്തെ സെക്സ് ഡോൾ നിർമ്മാണത്തെക്കുറിച്ച് ചൈനീസ് ഫെമിനിസ്റ്റ് സിയാവോ മെയിലി പറയുന്നത്. ഇത്തരം സെക്സ് ഡോളുകൾ വ്യാപകമാകുന്നതോടെ ധാരാളം സ്ത്രീകൾ രക്ഷപ്പെടുമെന്നും സിയാവോ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |