തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ വേർപാട് കൽദായ സഭയ്ക്കും സഭാംഗങ്ങൾക്കും വലിയ നഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇരുപത്തിയാറാം വയസിൽ ആദ്യമായി താൻ മന്ത്രിയായ ശേഷം പങ്കെടുത്ത ആദ്യ പരിപാടി അദ്ദേഹത്തിന്റേതായിരുന്നു. അന്നേയുള്ള ആത്മബന്ധമാണ്. പതിറ്റാണ്ടുകളായി ആ ബന്ധം തുടർന്നിരുന്നു. അദ്ദേഹത്തിന്റെ 64 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ 56 വർഷം ഭാരത സഭയെ നയിച്ചെന്നത് നിസാരമല്ല. ചെറിയൊരു കാലം സഭയുടെ ആഗോളതലവനായും സ്ഥാനം അലങ്കരിച്ചുവെന്ന് ചെന്നിത്തല അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |