മലപ്പുറം: ജീർണാവസ്ഥയിലുള്ള മലപ്പുറം താലൂക്ക് ആശുപത്രിയിലെ മുഴുവൻ വിഭാഗങ്ങളും പുതിയ ബ്ലോക്കിലേക്ക് അടിയന്തരമായി മാറ്റണമെന്നും നിലം പൊത്താറായ കെട്ടിടം ഉടൻ പൊളിച്ച് കളയണമെന്നുമാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ കമ്മറ്റി ജില്ലാ കളലക്ടർക്കും ഡി.എം.ഒ യ്ക്കും നിവേദനം നൽകി.. ജില്ലാ സെക്രട്ടറി ഷാഹിർ മൊറയൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി നിസാം കാളമ്പാടി, മണ്ഡലം പ്രസിഡന്റ് സഫ്വാൻ കാടേരി, മണ്ഡലം സെക്രട്ടറി റൗഫ് ആനക്കയം, മുനിസിപ്പൽ സെക്രട്ടറി ഇബ്രാഹിം മേൽമുറി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |