1. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍. മെമ്മറി കാര്‍ഡ് രേഖ തന്നെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍. മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണോ രേഖയാണോ എന്നതില്‍ വ്യക്തത വരുത്തണം എന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്
2. അതേസമയം, മെമ്മറി കാര്‍ഡ് രേഖയാണ് എങ്കില്‍ അത് തനിക്ക് കിട്ടാന്‍ അര്‍ഹതയുണ്ട് എന്ന് ദിലീപ്. കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണം എന്നാണ് ദിലീപിന്റെ ആവശ്യം. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ ക്രിത്രിമത്വം നടന്നിട്ടുണ്ട് എന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ചോരാനും ദുരുപയോഗം ചെയ്യാനും സാധ്യത ഉണ്ടെന്നും അതിനാല്‍ മെമ്മറി കാര്‍ഡ് പ്രതിയ്ക്ക് നല്‍കരുത് എന്നും ആണ് ആക്രമണത്തിന് ഇരയായ നടി കോടതിയെ അറിയിച്ചത്. തന്റെ സ്വകാര്യതെ മാനിക്കണം എന്നും ആവശ്യം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറും ദിലീപിന് വേണ്ടി മുകുള്‍ റോഹ്തഗിയും ആണ് ഹാജരായത്
3. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ചെന്നൈ എംജി ആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് എംജി ആര്‍ സ്റ്റേഷനില്‍ യാത്രക്കാരെ കടത്തിവിടുന്നത്. കഴിഞ്ഞ മാസം 25 ന് കാഞ്ചിപുരത്ത് സ്‌ഫോടനം നടന്നിരുന്നു. കാഞ്ചിപുരം ഗംഗയമന്‍ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഗംഗയമന്‍ കോവിനു പിന്നിലെ കുളം വ്യത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തുമെന്ന് പറഞ്ഞ് രജിസ്ട്രാര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കത്ത് ലഭിച്ചിരുന്നു.. കത്തിന്റെ ആധികാരികത സംബന്ധിച്ച അന്വേഷണം തുടരുകയാണ്
4സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി 12ാം സാക്ഷി ത്രേസ്യാമ്മ. സിസ്റ്റര്‍ അഭയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവ് ഉണ്ടായിരുന്നു. തോമസ് എം. കോട്ടൂരിനും ജോസ് പുതൃക്കയിലിനും കൊലപാതകത്തില്‍ പങ്കുണ്ട്. തുടക്കത്തില്‍ തന്നെ ഇരുവരെയും സംശയം ഉണ്ടായിരുന്നു. പ്രതികളായ വൈദികര്‍ക്ക് എതിരെ വിദ്യാര്‍ത്ഥിനികള്‍ പരാതി പറഞ്ഞിരുന്നു എന്നും ത്രേസ്യാമ്മ. ക്ലാസ് മുറിയില്‍ പ്രതികള്‍ മോശമായ രീതിയില്‍ പെരുമാറിയിരുന്നു. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ നേരിട്ട് പറഞ്ഞിരുന്നു.
5. മൊഴി മാറ്റിക്കാന്‍ പല തവണ പ്രതികള്‍ ശ്രമിച്ചെന്ന് ത്രേസ്യാമ്മ. കുടുംബത്തെ ഭീഷണിപ്പെടുത്തി ആണ് മൊഴി മാറ്റുന്നത്. തന്നെ ഒറ്റപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തു. അവിവാഹിത ആയതിനാല്‍ ആണ് മൊഴിയില്‍ ഉറച്ച് നില്‍ക്കാന്‍ ആയത്. പ്രതികള്‍ക്ക് എതിരെ മൊഴി നല്‍കിയപ്പോള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു എന്നും ത്രേസ്യാമ്മ. 12ാം സാക്ഷി ആയ ത്രേസ്യാമ ഇന്ന് സാക്ഷികളെ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ ആണ് ത്രേ്യസ്യാമ മൊഴി നല്‍കിയത്. അഭയയുടെ അധ്യാപിക ആണ് 12-ാം സാക്ഷി ത്രേസ്യാമ.
6. മരടിലെ രണ്ട് ഫ്ളാറ്റുകള്‍ക്ക് ഹൈക്കോടതി കെട്ടിട നമ്പര്‍ നല്‍കാന്‍ ഉത്തരവിട്ടത് ഉപാധികളോടെ എന്ന് കണ്ടെത്തല്‍. നഗരസഭയും തീരദേശ പരിപാലന അതോരിറ്റിയും യഥാസമയം മറുപടി കൊടുക്കാത്തതിനാല്‍ ആണ് കെട്ടിട നമ്പര്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. നിയമ ലംഘനം ഉണ്ടെന്ന പരാതിയുള്ളതിനാല്‍ അന്തിമ വിധിക്ക് വിധേയം ആയിരിക്കും എന്നായിരുന്നു നിബന്ധന. തുടര്‍ന്ന് ആല്‍ഫ വെഞ്ചേഴ്സിനും ജയിനിനുമാണ് നഗരസഭ ഉപാധികളോടെ അനുമതി നല്‍കിയത്. സര്‍വകക്ഷി യോഗത്തില്‍ പരിഹാരം പ്രതീക്ഷിക്കരുത് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകക്ഷി യോഗം അഭിപ്രായം തേടല്‍ മാത്രം എന്നും പ്രതികരണം
7. അതിനിടെ, മരട് ഫ്ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ നല്‍കിയ കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കാന്‍ നഗരസഭ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. 13 കമ്പനികളാണ് നഗരസഭയക്ക് ടെന്‍ഡറിന് താത്പര്യ പത്രം നല്‍കിയത്. വിദഗ്ദ സമതിയെ വച്ച് പരിശോധിപ്പിക്കന്‍ ആണ് ശുപാര്‍ശ. പുനരധിവാസം ആവശ്യമുള്ള ഫ്ളാറ്റ് ഉടമകളുടെ പട്ടിക സര്‍ക്കാരിനെ അറിയിക്കും. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ നഗര സഭ അനുവദിച്ചിരിക്കുന്നത് ആറ് മാസം ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |