കുട്ടികൾ മുതൽ പ്രായമേറിയവർ വരെ ദിവസേന മുടങ്ങാതെ പാൽ കുടിക്കാറുണ്ട്. പോഷകക്കുറവുള്ളവർക്ക് സാധാരണയായി നമ്മുടെ നാട്ടിൽ ഡോക്‌ടർമാർ സഹിതം ശുപാർശ ചെയ്യുന്നത് പാലാണ്. രാത്രിയിൽ കുടിക്കുന്ന പാലിൽ അൽപ്പം മഞ്ഞൾ പൊടി ചേർക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. രാത്രി ഉറങ്ങുന്നതിന് മുൻപ് ചെറിയ ചൂട് പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുക.
ഇത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. പാൽ സ്വാഭാവികമായ ഉറക്കം നൽകുന്ന പാനീയമാണ്. ട്രിപ്ടോഫർ എന്ന അമിനോ ആസിഡ് ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ സെറൊട്ടോണിൻ, മെലട്ടോണിൻ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇവ നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നാഡീവ്യവസ്ഥയെ ശാന്തമാക്കി എളുപ്പത്തിൽ ഉറക്കം നൽകാൻ സഹായിക്കുന്നു. മഞ്ഞളിലെ പ്രധാന ഘടകമായ കുർകുമിൻ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ പേശി വേദന, സന്ധി വേദന എന്നിവ കുറയ്ക്കുന്നു. മഞ്ഞൾ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നു.
ബാക്ടീരിയ, വെെറസ് എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാൻ കഴിയുന്ന സംയുക്തങ്ങൾ ഇതിലുള്ളതിനാൽ അണുബാധയെ തടയാൻ ശരീരത്തിന് സാധിക്കുന്നു. അതിനാൽ രാത്രിയിൽ പാലിനൊപ്പം മഞ്ഞൾ ചേർത്ത് കഴിക്കുന്നത് കൂടുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചെറുചൂടുള്ള പാലും മഞ്ഞളും ചേർത്ത പാനീയം ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. രാത്രി ഈ പാനീയം കുടിക്കുന്ന അന്നനാളം ശാന്തമാക്കുകയും വിഷമുക്തമാക്കുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |