ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് മൊബെെൽ ഫോൺ. ഇത് ഇല്ലാത്തൊരു ലോകത്തെക്കുറിച്ച് ഇനി ചിന്തിക്കാൻ പോലും വളരെ പ്രയാസമാണ്. രാവിലെ ഉണരുന്നത് മുതൽ ഉറങ്ങുന്നതുവരെ നമ്മുക്കൊപ്പം ഫോൺ ഉണ്ടാകും. ഫോണിൽ നോക്കി കിടക്കുന്നവർ ഏറെയാണ്. റീൽസും സിനിമയും എല്ലാം കണ്ടാണ് കിടക്കുന്നത്. ചെറുപ്പക്കാർ മാത്രമല്ല പ്രായമായവരും ഇത്തരത്തിൽ കിടന്ന് ഫോൺ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. കിടന്ന് കൊണ്ട് മൊബെെൽ നോക്കുന്നത് കഴുത്തിലെ പേശികൾക്ക് കൂടുതൽ സ്ട്രെയിൻ വരുന്നതിന് കാരണമാകും.
കൂടുതൽ നേരം കിടന്ന് ഫോൺ ഉപയോഗിച്ചാൽ കെെയിൽ തരിപ്പ് അനുഭവപ്പെടുന്നു. കൂടാതെ ശരിയായ രക്തയോട്ടത്തെയും ഇത് ബാധിക്കുന്നു. അതിനാൽ കിടന്ന് ഫോൺ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ചരിഞ്ഞ് കിടന്ന് ഫോൺ ഉപയോഗിച്ചാൽ കഴുത്തിലെ പേശികൾ വലിയുന്നതിനും ഇത് തലവേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. കിടന്ന് ഫോൺ ഉപയോഗിക്കണമെങ്കിൽ മലർന്ന് കിടന്ന് മുഖത്തിന് നേരെ വച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ ഇത്തരത്തിൽ കിടന്ന് ഫോൺ 10 മിനിട്ട് മാത്രമെ ഉപയോഗിക്കാവും. 10 മിനിട്ടിൽ കൂടുതൽ ഓരോ പോലെ കിടന്ന് ഫോൺ ഉപയോഗിക്കുന്നത് കഴുത്തിന് സ്ട്രെയിൻ വരുന്നതിന് കാരണമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |