ടൈംടേബിൾ
ഒന്നും രണ്ടും സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം) മേഴ്സിചാൻസ് (2009 സ്കീം) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒക്ടോബർ 1 ന് ആരംഭിക്കുന്ന ബി.എസ് സി (ആന്വൽ സ്കീം) മാത്തമാറ്റിക്സ് മെയിൻ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം ഏഴാം സെമസ്റ്റർ ബി.ടെക് ഡിഗ്രി ഒക്ടോബർ 2019 (2013 സ്കീം - 2015 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാവോസി
ത്രിവത്സര എൽ എൽ.ബി ആറാം സെമസ്റ്റർ, പഞ്ചവത്സര എൽ എൽ.ബി പത്താം സെമസ്റ്റർ (2011-12 അഡ്മിഷന് മുൻപുളളത്) വൈവാ വോസി 23 ന് ഉച്ചയ്ക്ക് 2.30 ന് സർവകലാശാലയുടെ പാളയം കാമ്പസിൽ നടത്തും.
മേഴ്സിചാൻസ്
2008 അഡ്മിഷൻ വരെയുളള റീസ്ട്രക്ച്ചേർഡ്/വൊക്കേഷണൽ കോഴ്സുകൾക്ക് അനുവദിച്ചിട്ടുളള മേഴ്സിചാൻസ് പ്രകാരം നടത്തേണ്ട ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകൾക്കുളള അപേക്ഷകൾ അതതു കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക് ഒക്ടോബർ 4നകം നിശ്ചിത മേഴ്സിചാൻസ് ഫീസ് 2000 ഒടുക്കി നൽകണം. പരീക്ഷാതീയതി സംബന്ധിച്ചുളള വിവരങ്ങൾ 30 നു ശേഷം അതതു കോളേജ് പ്രിൻസിപ്പൽമാരിൽ നിന്നും അറിയാം.
വിദൂര കോഴ്സുകൾക്ക് 30 വരെ അപേക്ഷിക്കാം
സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുളള പ്രവേശനം 30 വരെ നീട്ടി. എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാനുളള അവസാന തീയതി 28. ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും 30 ന് വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നടത്തും. ഓൺലൈൻ രജിസ്ട്രേഷനുളള ലിങ്ക് www.ideku.net ൽ. അപക്ഷയുടെ ശരിപകർപ്പ്, അനുബന്ധരേഖകൾ മുതലായവ അപേക്ഷിച്ച് അഞ്ചു ദിവസത്തിനുളളിൽ വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ എത്തിക്കണം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ, 2019 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) പരീക്ഷാഫലം വെബ്സൈറ്റിൽ. രണ്ടാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആന്റ് സ്കൾപ്ചർ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം.
എം.എസ് സി ബയോകെമിസ്ട്രി 2017 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്), ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.എസ് സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (2018 അഡ്മിഷൻ - റഗുലർ, 2017 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2016, 2015, 2014 & 2013 അഡ്മിഷൻ - സപ്ലിമെന്ററി) എന്നീ ഡിഗ്രി പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2013 സ്കീം പരീക്ഷാഫലം വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |