കൊച്ചി: പുറങ്കടലിൽ പൊട്ടിത്തെറിയുണ്ടായി തീപിടിച്ച വാൻഹായ് 503 ചരക്കു കപ്പലിനുണ്ടായ നഷ്ടം തിട്ടപ്പെടുത്താൻ ഇൻഷ്വറൻസ് കമ്പനിയും ഉടമകളും ചേർന്ന് വിദഗ്ദ്ധനെ നിയോഗിച്ചു. തീപിടിത്തമുണ്ടായി ഒരു മാസം പിന്നിടുമ്പോഴും കപ്പൽ തീരത്ത് അടുപ്പിക്കാനായിട്ടില്ല.
ഇന്ത്യൻ തീരത്ത് നിന്ന് 135 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ തുറമുഖത്തേക്ക് മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
കപ്പലിന്റെ പല ഭാഗത്ത് നിന്നും ചെറിയ രീതിയിൽ പുക ഉയരുന്നുണ്ട്. വീണ്ടും തീ പിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ കപ്പലിനെ തണുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി. മൂന്നു ടഗ്ഗുകൾ രക്ഷാപ്രവർത്തനത്തിനുണ്ട്.കപ്പലിന്റെ ഇന്ധന ടാങ്കുകളിൽ 2000 ടൺ ഹെവി ഓയിലും 300 ടൺ ഡീസൽ ഓയിലുമുണ്ട്. ടാങ്കുകളിലേക്ക് തീ വ്യാപിപ്പിക്കുന്നത് തടയുന്നതിനാണ് പ്രഥമ പരിഗണന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |